Wednesday, August 21st, 2019

തലസ്ഥാനത്ത് തെരുവ് യുദ്ധം

യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

Published On:Jul 22, 2019 | 1:51 pm

തിരു: യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലും വടികളും കുപ്പികളും എടുത്തെറിഞ്ഞു. പോലീസ് തിരിച്ചും പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലെറിഞ്ഞു. ലാത്തിച്ചാര്‍ജും,ഗ്രനേഡും, കണ്ണീര്‍ വാതകവും പ്രയോഗിച്ചു.
ആദ്യം ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോയില്ല. പോലീസുമായി വീണ്ടും വാഗ്വാദത്തിലേര്‍പ്പെട്ടതോടെയാണ് ലാത്തി ചാര്‍ജ് നടത്തിയത്. ഇതിനിടെ ചില പ്രവര്‍ത്തകര്‍ കല്ലേറ് നടത്തുകയായിരുന്നു. ഇതില്‍ പ്രകോപിതരായി പോലീസ് തുടര്‍ച്ചയായി കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിക്കുകയും പ്രവര്‍ത്തകരെ ഓടിച്ചിട്ട് അടിക്കുകയും ചെയ്തു.
നിരവധി പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ സംഘര്‍ഷം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്.
സമാന ആവശ്യം ഉന്നയിച്ച് സെക്രട്ടറിയേറ്റ് പടിക്കല്‍ കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ കെ.എം.അഭിജിത്തിന്റെ നേതൃത്വത്തില്‍ നിരാഹാര സമരം അനുഷ്ടിച്ച് വരികയായിരുന്നു. സമരപന്തലിന് സമീപം ഗ്രനേഡുകളും കണ്ണീര്‍വാതക ഷെല്ലുകളും വന്ന് വീണതോടെ നിരാഹരമിരിക്കുന്നവരുടെ ആരോഗ്യനില വഷളായി. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

 

LIVE NEWS - ONLINE

  • 1
    1 hour ago

    നിന്ദ്യമായ അധികാര ദുര്‍വിനിയോഗം: രാഹുല്‍

  • 2
    5 hours ago

    വിവാഹത്തിന് ആനപ്പുറത്തേറിയ വരനെതിരെ കേസെടുത്തു

  • 3
    5 hours ago

    നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച സംഭവിച്ചു

  • 4
    5 hours ago

    ഇത്തവണ സാലറി ചലഞ്ചില്ല

  • 5
    5 hours ago

    അടിയന്തര ധനസഹായം ഓണത്തിന് മുമ്പ്

  • 6
    5 hours ago

    സുനന്ദയെ മാനസികമായി തകര്‍ത്തത് തരൂര്‍-മെഹര്‍ ബന്ധമെന്ന് പോലീസ്

  • 7
    5 hours ago

    ചിദംബരത്തെ കാണാനില്ല; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

  • 8
    5 hours ago

    മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗര്‍ അന്തരിച്ചു

  • 9
    6 hours ago

    കടലില്‍ കുടുങ്ങിയ മത്സ്യബന്ധന ബോട്ട് കരക്കെത്തിച്ചു