Wednesday, January 23rd, 2019

കൊളശ്ശേരി പാറക്കെട്ടില്‍ സംഘര്‍ഷാവസ്ഥ

സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. ധര്‍മ്മടം പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.

Published On:Aug 21, 2017 | 12:46 pm

തലശ്ശേരി: കൊളശ്ശേരിക്കടുത്ത പാറക്കെട്ടില്‍ യുവാക്കള്‍ ചേരിതിരിഞ്ഞുണ്ടായ വാക്കേറ്റത്തിനൊടുവില്‍ അക്രമം അരങ്ങേറി. യുവാവിനെ വീട്ടില്‍ അതിക്രമിച്ച് കടന്ന് വെട്ടിപ്പരിക്കേല്‍പ്പിച്ചു.
പാറക്കെട്ടിലെ മാലിയാട്ട് വീട്ടില്‍ കുണ്ടാഞ്ചേരി ലിബിനിനാ(26)ണ് വെട്ടേറ്റത്. തലക്കും, കൈക്കും വെട്ടേറ്റ പരിക്കുകളോടെ ലിബിനിനെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരുന്താറ്റില്‍ സ്വദേശി ദിനീഷിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് ലിബിനിനെ വീട്ടില്‍ അതിക്രമിച്ച് കടന്ന് വെട്ടിപ്പരിക്കേല്‍പ്പിച്ചതെന്നാണ് പരാതി. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഇതോടെ പാറക്കെട്ട് ഭാഗത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തിരിക്കുകയാണ്. ചേരിതിരിഞ്ഞ് അതിക്രമം നടത്തിയ യുവാക്കള്‍ ഒരേ രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെട്ടവരാണത്രെ. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും വ്യക്തിവിരോധമാണ് കാരണമെന്നും പോലീസ് അറിയിച്ചു. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. ധര്‍മ്മടം പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.
ബീഫ് ഫ്രൈയില്‍ തേരട്ട

 

LIVE NEWS - ONLINE

  • 1
    2 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 2
    3 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 3
    4 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 4
    5 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 5
    6 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 6
    7 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 7
    7 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 8
    7 hours ago

    നരോദ പാട്യ കലാപം: നാലു പ്രതികള്‍ക്ക് ജാമ്യം

  • 9
    8 hours ago

    നേപ്പിയറില്‍ കിവികളുടെ ചിറകരിഞ്ഞ് ഇന്ത്യ