Monday, December 18th, 2017

നബിദിന റാലിക്കിടെ സംഘര്‍ഷം; മലപ്പുറത്ത് ആറ് പേര്‍ക്ക് വെട്ടേറ്റു

ഇന്ന് രാവിലെയാണ് താനൂരില്‍ ഇ.കെ എ.പി വിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്.

Published On:Dec 2, 2017 | 12:24 pm

മലപ്പുറം: മലപ്പുറം താനൂര്‍ ഉണ്യാലില്‍ നബിദിന റാലിക്കിടെ ഇരുവിഭാഗം സുന്നി പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടി. ആറ് പേര്‍ക്ക് വെട്ടേറ്റു. ഇന്ന് രാവിലെയാണ് താനൂരില്‍ ഇ.കെ എ.പി വിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
എ.പി വിഭാഗം സുന്നികള്‍ സി.പി.എം പ്രവര്‍ത്തകരും ഇ.കെ വിഭാഗം മുസ്‌ലീം ലീഗ് പ്രവര്‍ത്തകരുമാണ്. കഴിഞ്ഞ കാലങ്ങളില്‍ ഇങ്ങനെയുണ്ടായിട്ടുള്ള സംഭവങ്ങള്‍ രാഷ്ട്രീയ സംഘര്‍ഷമായി വളര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ അക്രമ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കനത്ത സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയതായി പോലീസ് അറിയിച്ചു.

 

 

LIVE NEWS - ONLINE

  • 1
    10 mins ago

    പ്രവാസികളുടെ സ്വപ്‌നം യാഥാര്‍തഥ്യമാവുന്നു

  • 2
    2 hours ago

    ഹിമാചല്‍ തിയോഗില്‍ സിപിഎമ്മിന് ജയം

  • 3
    2 hours ago

    ഹിമാചലില്‍ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തോറ്റു

  • 4
    2 hours ago

    വിധിയില്‍ പതറാതെ..കൈപത്തികളില്ലെങ്കിലും ഇന്നവള്‍ ഡോക്ടറേറ്റ് നേടിയിരിക്കുന്നു..

  • 5
    3 hours ago

    മുംബൈയില്‍ കെട്ടിടത്തിന് തീ പിടിച്ച് 12 പേര്‍ വെന്തുമരിച്ചു

  • 6
    3 hours ago

    ഹിമാചല്‍ ബിജെപി തിരിച്ചു പിടിച്ചു

  • 7
    4 hours ago

    സിഐഎ സഹായം; ട്രംപിന് നന്ദി അറിയിച്ച് റഷ്യ

  • 8
    4 hours ago

    വൃത്തിയുള്ള, വെളുത്ത പല്ലുകള്‍..നിങ്ങള്‍ക്കും സ്വന്തമാക്കാം

  • 9
    4 hours ago

    കവര്‍ച്ചാ കേസുകളിലെ പ്രതി ഉള്ളാളില്‍ പിടിയില്‍