Saturday, February 23rd, 2019

ആലപ്പുഴയില്‍ പള്ളിവികാരി വാഹനാപകടത്തില്‍ മരിച്ചു

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വെള്ളിയാഴ്ച സംസ്‌കരിക്കും.

Published On:Jun 7, 2018 | 11:04 am

ആലപ്പുഴ: വെട്ടക്കല്‍ സെന്റ് ആന്റണീസ് പള്ളി വികാരി ഫാ.ഫ്രാന്‍സിസ് രാജു കാക്കരിയില്‍ (31) വാഹനാപകടത്തില്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ ആറോടെ തീരദേശ റോഡില്‍ മാരാരി ബീച്ച് റിസോര്‍ട്ടിന് സമീപമാണ് അപകടമുണ്ടായത്. കഞ്ഞിപ്പാടം സ്വദേശി അഖിലുമൊത്ത് ബൈക്കില്‍ ആലപ്പുഴയില്‍ നിന്നും വെട്ടക്കല്‍ പള്ളിയിലേക്ക്, ദിവ്യബലി അര്‍പ്പിക്കുവാനായി വരുന്നവഴി ടോറസ് ലോറിയുമായി ഇടിക്കുകയായിരുന്നു. നാട്ടുകാര്‍ ഇരുവരെയും ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈദികന്റെ ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വെള്ളിയാഴ്ച സംസ്‌കരിക്കും. തുമ്പോളി പള്ളി, തുറവൂര്‍ മരിയപുരം സെന്റ് മോനിക്കാ പള്ളി എന്നിവിടങ്ങളിലും അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്. ചേര്‍ത്തല തെക്കുപഞ്ചായത്ത് രണ്ടാം വാര്‍ഡ് തൈക്കല്‍ കാക്കരി വീട്ടില്‍ ആന്റണി-പൊന്നമ്മ ദമ്പതികളുടെ മകനാണ്.

LIVE NEWS - ONLINE

  • 1
    1 hour ago

    കോടിയേരി അതിരു കടക്കുന്നു: സുകുമാരന്‍ നായര്‍

  • 2
    2 hours ago

    കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

  • 3
    3 hours ago

    ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

  • 4
    3 hours ago

    പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം

  • 5
    3 hours ago

    അക്രമ സംഭവങ്ങളില്‍ അഞ്ചു കോടിയുടെ നഷ്ടം: പി. കരുണാകരന്‍ എം.പി

  • 6
    3 hours ago

    മാടമ്പിത്തരം മനസില്‍വെച്ചാല്‍ മതി: കോടിയേരി

  • 7
    4 hours ago

    കശ്മീരില്‍ റെയ്ഡ്; 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു

  • 8
    4 hours ago

    കശ്മീരില്‍ റെയ്ഡ്; 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു

  • 9
    4 hours ago

    കല്യോട്ട് സിപിഎം നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം