Monday, July 22nd, 2019

കന്യാസ്ത്രീക്ക് ഓഫര്‍; അറസ്റ്റ് ഭയന്ന് വൈദികന്‍ മുങ്ങി

പാരിതോഷികം വാഗ്ദാനം ചെയ്താണ് പീഡന വിധേയയായ കന്യാസ്ത്രീക്കൊപ്പമുള്ള സിസ്റ്ററെ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചത്.

Published On:Jul 31, 2018 | 1:12 pm

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഡോ.ഫ്രാങ്കോ മുള്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയോടൊപ്പമുള്ള സിസ്റ്ററെ ഭീഷണിപ്പെടുത്തി കേസ് പിന്‍വലിപ്പിക്കാന്‍ ശ്രമിച്ച ഫാ.ജയിംസ് ഏര്‍ത്തയിലിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതോടെ വൈദികന്‍ മുങ്ങി. സി.എം.ഐ സഭാനേതൃത്വം ഫാ. ഏര്‍ത്തയിലിനെ ഇടുക്കിയിലേക്ക് മാറ്റിയെങ്കിലും അവിടെ എത്തിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ക്കായി പോലീസ് അന്വേഷണം വ്യാപകമാക്കി. കന്യാസ്ത്രീയെ വിളിച്ച് ഭീഷണിപ്പെടുത്തിയ ഫോണ്‍ സന്ദേശം പുറത്തായ ഉടന്‍ സി.എം.ഐ പ്രൊവിന്‍ഷ്യല്‍ ഫാ. ഏര്‍ത്തയിലിനെ കുര്യനാട് ആശ്രമത്തിന്റെ പ്രിയോര്‍ പദവിയില്‍ നിന്നും സ്‌കൂളുകളുടെ മാനേജര്‍ പദവിയില്‍ നിന്നും മാറ്റിയിരുന്നു. പ്രൊവിന്‍ഷ്യാല്‍ ഫാ. ഏര്‍ത്തയിലിനെ വിളിച്ചുവരുത്തി താക്കീത് ചെയ്തതായും അറിയുന്നു. തുടര്‍ന്നാണ് കുര്യനാട് ആശ്രമത്തില്‍ നിന്ന് അദ്ദേഹത്തെ ഇടുക്കിയിലേക്ക് മാറ്റിയത്. അതേസമയം, ഫാ.ജയിംസ് ഏര്‍ത്തലിനെതിരെ കുറവിലങ്ങാട് പോലീസ് ഇന്നലെ കേസ് രജിസ്റ്റര്‍ ചെയ്തു. കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജാമ്യമില്ലാ വ്യവസ്ഥകള്‍ ചുമത്തിയാണ് കേസ്.
പാരിതോഷികം വാഗ്ദാനം ചെയ്താണ് പീഡന വിധേയയായ കന്യാസ്ത്രീക്കൊപ്പമുള്ള സിസ്റ്റര്‍ അനുപമയെ ഫാ. ഏര്‍ത്തയില്‍ ഫോണില്‍ വിളിച്ച് സംസാരിച്ചത്. പാരിതോഷികം തിരസ്‌കരിച്ചതോടെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇവര്‍ തമ്മിലുള്ള ഫോണ്‍ സന്ദേശങ്ങള്‍ പുറത്തായതിനെ തുടര്‍ന്നാണ് കുറവിലങ്ങാട് പോലീസ് നടപടി സ്വീകരിച്ചത്.

 

LIVE NEWS - ONLINE

  • 1
    53 mins ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 2
    56 mins ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 3
    1 hour ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 4
    2 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 5
    3 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 6
    3 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 7
    4 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 8
    4 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു

  • 9
    4 hours ago

    വീട്ടമ്മ മരിച്ച നിലയില്‍