Wednesday, September 19th, 2018

ഇനി വെയിറ്റിങ് വേണ്ട; വികല്‍പ്പ് ഒന്നു മുതല്‍

      ന്യൂഡല്‍ഹി: ടിക്കറ്റ് ഉറപ്പാക്കാതെ വെയിറ്റിങ് ലിസ്റ്റില്‍ ബുക്കു ചെയ്ത് കാത്തിരിക്കുന്നവര്‍ക്ക് ശുഭവാര്‍ത്ത. പ്രീമിയം ട്രെയിനിലുള്‍പ്പെടെ തൊട്ടടുത്ത തീവണ്ടിയില്‍ ബര്‍ത്ത് ഉറപ്പാക്കുന്ന റെില്‍വെയുടെ വികല്‍പ്പ് പദ്ധതി അടുത്ത മാസം ഒന്നു മുതല്‍ നിലവില്‍ വരുന്നു. മെയില്‍, എക്‌സ്പ്രസ് ട്രെയിനില്‍ വെയിറ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് വികല്‍പ്പ് പദ്ധതിയുടെ ഉപയോഗം ലഭിക്കുക. രാജധാനി, ശതാബ്ധി തുടങ്ങിയ പ്രീമിയം തീവണ്ടികളില്‍ ഉള്‍പ്പെടെ അധിക നിരക്ക് കൊടുക്കാതെ ബര്‍ത്ത് ഉറപ്പാക്കാന്‍ സാധിക്കുന്ന വിധമാണ് വികല്‍പ്പ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. തുടക്കത്തില്‍ … Continue reading "ഇനി വെയിറ്റിങ് വേണ്ട; വികല്‍പ്പ് ഒന്നു മുതല്‍"

Published On:Mar 22, 2017 | 10:04 am

Vikalp Railway Scheme Full

 

 

 
ന്യൂഡല്‍ഹി: ടിക്കറ്റ് ഉറപ്പാക്കാതെ വെയിറ്റിങ് ലിസ്റ്റില്‍ ബുക്കു ചെയ്ത് കാത്തിരിക്കുന്നവര്‍ക്ക് ശുഭവാര്‍ത്ത. പ്രീമിയം ട്രെയിനിലുള്‍പ്പെടെ തൊട്ടടുത്ത തീവണ്ടിയില്‍ ബര്‍ത്ത് ഉറപ്പാക്കുന്ന റെില്‍വെയുടെ വികല്‍പ്പ് പദ്ധതി അടുത്ത മാസം ഒന്നു മുതല്‍ നിലവില്‍ വരുന്നു. മെയില്‍, എക്‌സ്പ്രസ് ട്രെയിനില്‍ വെയിറ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് വികല്‍പ്പ് പദ്ധതിയുടെ ഉപയോഗം ലഭിക്കുക. രാജധാനി, ശതാബ്ധി തുടങ്ങിയ പ്രീമിയം തീവണ്ടികളില്‍ ഉള്‍പ്പെടെ അധിക നിരക്ക് കൊടുക്കാതെ ബര്‍ത്ത് ഉറപ്പാക്കാന്‍ സാധിക്കുന്ന വിധമാണ് വികല്‍പ്പ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. തുടക്കത്തില്‍ ഓണ്‍ലൈന്‍ വഴി മാത്രമേ ഈ സംവിധാനം പ്രയോജനപ്പെടുത്താന്‍ കഴിയൂ.
ബുക്കു ചെയ്ത ടിക്കറ്റ് വെയിറ്റിങ് ലിസ്റ്റിലാണെങ്കില്‍ അതേ റൂട്ടില്‍ പിന്നാലെ വരുന്ന പ്രീമിയം തീവണ്ടികളില്‍ ഓണ്‍ലൈന്‍ വഴി വികല്‍പ്പ് ബുക്കിങ് നടത്താം. ടിക്കറ്റ് ബുക്കു ചെയ്യുന്ന സമയത്ത് വെബ്‌സൈറ്റില്‍ കാണുന്ന ഓപ്ഷന്‍ വഴിയാണ് ഇത്തരത്തില്‍ അടുത്ത ട്രെയിനില്‍ ടിക്കറ്റ് ബുക്കു ചെയ്യാന്‍ കഴിയുക. നേരത്ത പരീക്ഷണാടിസ്ഥാനത്തില്‍ ആറ് റൂട്ടുകളില്‍ നടത്തിയ പദ്ധതി വിജയിച്ചതോടെയാണ് എല്ലാ റൂട്ടുകളിലേക്കും വ്യാപിപ്പിക്കാന്‍ റെയില്‍ മന്ത്രാലയം തീരുമാനിച്ചത്. നിലവില്‍ പല പ്രീമിയം ട്രെയിനുകളും മതിയായ യാത്രക്കാരില്ലാതെയാണ് സര്‍വീസ് നടത്തുന്നത്. വികല്‍പ്പ് പദ്ധതി വരുന്നതോടെ ഈ ട്രെയിനുകളിലെ എല്ലാ സീറ്റുകളിലും യാത്രക്കാരെ ലഭിക്കും.
നേരത്തെ തിരക്കിനനുസരിച്ച് നിരക്കില്‍ മാറ്റം വരുന്ന പദ്ധതി റെയില്‍വെ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പ്രീമിയം തീവണ്ടികളില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണത്തില്‍ വന്‍കുറവണ്ടായിരുന്നു. വികല്‍പ്പ് സംവിധാനം വരുന്നതോടെ ഇതിന് മാറ്റമുണ്ടാകും.
3

LIVE NEWS - ONLINE

  • 1
    9 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 2
    11 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 3
    12 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 4
    15 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 5
    16 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 6
    17 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 7
    17 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 8
    19 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 9
    19 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍