Monday, September 25th, 2017

അനിതയുടെ കുടുംബത്തിന് ആശ്വാസവുമായി ഇളയദളപതി

അനിതയുടെ അച്ഛനെ ആശ്വസിപ്പിക്കുന്ന ഇളയദളപതിയുടെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

Published On:Sep 11, 2017 | 2:42 pm

നീറ്റ് വഴി മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത അനിതയുടെ കുടുംബത്തിന് ആശ്വസവുമായി വിജയ് എത്തി. കഴിഞ്ഞ ദിവസമാണ് അനിതയുടെ മാതാപിതാക്കളെ കാണാന്‍ വിജയ് എത്തിയത്. അനിതയുടെ അച്ഛനെ ആശ്വസിപ്പിക്കുന്ന ഇളയദളപതിയുടെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. അനിതയുടെ മരണത്തെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയകളിലൂടെ സിനിമാ രംഗത്തുള്ളവര്‍ പ്രതിക്ഷേധം രേഖപ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് വിജയുടെ സന്ദര്‍ശനം.
അനിതയുടെ മരണത്തോടെ തമിഴ്‌നാട്ടില്‍ നീറ്റിനെതിരെ പ്രക്ഷോഭങ്ങള്‍ ശക്തമാണ്. താരങ്ങളും, രാഷ്ട്രീയക്കാരും സമൂഹ മാധ്യമങ്ങളിലൂടെ വന്‍ പ്രതിഷേധവും, ദുഖം രേഖപ്പെടുത്തലും ഉണ്ടായിരുന്നു. അനിതയുടെ മാതാപിതാക്കളുമായി ചിലവഴിച്ച ശേഷം, വിജയ് കുടുംബത്തിനായി തന്റെ പിന്തുണയും, സഹായവും പ്രഖ്യാപിക്കുകയും ചെയ്തു.

LIVE NEWS - ONLINE

  • 1
    20 mins ago

    കാവ്യയെ അറസ്റ്റ് ചെയ്യില്ല; നാദിര്‍ഷയുടെ ജാമ്യഹരജി ഒക്ടോബര്‍ നാലിന് തീര്‍പ്പാക്കും

  • 2
    40 mins ago

    പിവി സിന്ധുവിന് പത്മഭൂഷണ്‍ ശുപാര്‍ശ

  • 3
    41 mins ago

    ലോകത്തെ ഭാരമേറിയ വനിത ഇമാന്‍ അന്തരിച്ചു

  • 4
    44 mins ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നുവെന്ന് അമിത് ഷാ

  • 5
    44 mins ago

    കാവ്യക്ക് മുന്‍കൂര്‍ ജാമ്യം വേണ്ടെന്ന് ഹൈക്കോടതി

  • 6
    45 mins ago

    നാദിര്‍ഷയുടെ ജാമ്യഹര്‍ജി ഒക്ടോബറിലേക്ക് മാറ്റി

  • 7
    1 hour ago

    ലോകത്തെ ഭാരമേറിയ വനിത ഇമാന്‍ അന്തരിച്ചു

  • 8
    2 hours ago

    നടിയെ ആക്രമിച്ച കേസില്‍ സുനിക്കും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല

  • 9
    2 hours ago

    നടിയെ ആക്രമിച്ച കേസില്‍ സുനിക്കും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല