Tuesday, September 25th, 2018

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി തന്നെ

നിഥിന്‍ പട്ടേല്‍ ഉപമുഖ്യമന്ത്രിയാകും

Published On:Dec 22, 2017 | 7:12 pm

ഗാന്ധീനഗര്‍: ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണിയെ വീണ്ടും തിരഞ്ഞെടുത്തു. നിഥിന്‍ പട്ടേല്‍ ഉപമുഖ്യമന്ത്രിയാകും. കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ബിജെപി നിയമസഭാകക്ഷി യോഗമാണ് രൂപാണിയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. വിജയ് രൂപാണിയും, നിഥിന്‍ പട്ടേലും തുടരുമെന്ന സൂചനകള്‍ നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍ സ്മൃതി ഇറാനി, പുരുഷോത്തം റൂപാല, മന്‍സുഖ് മണ്ഡാവ്യ, കര്‍ണാടക ഗവര്‍ണര്‍ വജുഭായ് വാല എന്നിവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു.
ഗുജറാത്തില്‍ ഇത്തവണ ബിജെപിക്കു സീറ്റുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ രൂപാണിയെ മാറ്റി പുതിയ മുഖ്യമന്ത്രി വേണമെന്ന ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു. അവസാനം മുഖ്യമന്ത്രി സ്ഥാനം വിജയ് രൂപാണിക്ക് തന്നെ ലഭിച്ചു. ഡിസംബര്‍ 25 ന് പുതിയ മന്ത്രിസഭ അധികാരമേല്‍ക്കും

LIVE NEWS - ONLINE

  • 1
    16 mins ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 2
    1 hour ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 3
    3 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 4
    3 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 5
    3 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 6
    4 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

  • 7
    5 hours ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 8
    5 hours ago

    ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 9
    6 hours ago

    ബിഷപ്പ് ഫ്രാങ്കോ നല്‍കിയ തെളിവുകള്‍ വ്യാജമെന്ന് പോലീസ്