Tuesday, June 18th, 2019

ഇന്ത്യ വിടുന്നതിനു മുമ്പ് ജെയ്റ്റ്‌ലിയെ കണ്ടിരുന്നു: വിജയ് മല്യ

ബാങ്കുകളുമായി ധാരണയിലെത്താന്‍ തയ്യാറാണെന്ന് അദ്ദേഹത്തോട് ആവര്‍ത്തിച്ചിരുന്നെന്നും മല്യ അവകാശപ്പപെട്ടു

Published On:Sep 12, 2018 | 8:47 pm

ലണ്ടന്‍: ഇന്ത്യ വിടുന്നതിനുമുമ്പ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ കണ്ടിരുന്നെന്ന് വിജയ് മല്യ. ജെനീവയില്‍ നേരത്തെ നിശ്ചയിച്ചിരുന്ന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് വിദേശത്തേക്ക് പോയതെന്ന് മല്യ അവകാശപ്പെട്ടു. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ടി ഇന്ത്യ വിടുന്നതിനു മുമ്പ് ധനമന്ത്രിയെ കണ്ടിരുന്നു. ബാങ്കുകളുമായി ധാരണയിലെത്താന്‍ തയ്യാറാണെന്ന് അദ്ദേഹത്തോട് ആവര്‍ത്തിച്ചിരുന്നെന്നും മല്യ അവകാശപ്പപെട്ടു.
ലണ്ടനിലെ വെസ്റ്റ് മിനിസിസ്റ്റേഴ്സ് കോടതിക്കു പുറത്ത് മാധ്യമ പ്രവര്‍ത്തകരോടാണ് മല്യ ഇക്കാര്യം പറഞ്ഞത്. മല്യയെ ഇന്ത്യക്കു കൈമാറാനുള്ള കേസ് പരിഗണിക്കുന്നത് ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റേഴ്സ് മജിസ്ട്രേട്ട് കോടതിയാണ്. അതേസമയം മല്യയുടെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രതികരിച്ചു. ഇതുസംബന്ധിച്ച വിശദീകരണക്കുറിപ്പും അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    7 hours ago

    ജപ്പാനില്‍ ഭൂകമ്പം

  • 2
    9 hours ago

    പുല്‍വാമയില്‍ പോലീസ് സ്റ്റേഷനുനേരെ ഗ്രനേഡ് ആക്രമണം

  • 3
    10 hours ago

    പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മമത ബാനര്‍ജി

  • 4
    12 hours ago

    ബിനോയി കോടിയേരിക്കെതിരായ പരാതി; പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ല: ബൃന്ദാകാരാട്ട്

  • 5
    16 hours ago

    ബിനോയിക്കെതിരായ പരാതിയെ കുറിച്ച് അറിയില്ലെന്ന് യെച്ചൂരി

  • 6
    16 hours ago

    ബിനോയിക്കെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ കേസെടുത്തേക്കും

  • 7
    16 hours ago

    പോലീസ് കമ്മീഷണറേറ്റുകള്‍ ധൃതിപിടിച്ച് നടപ്പാക്കില്ല: മുഖ്യമന്ത്രി

  • 8
    16 hours ago

    അശ്ലീല ഫോണ്‍ സംഭാഷണം: നടന്‍ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും

  • 9
    17 hours ago

    ക്വാറിയില്‍ മണ്ണിടിഞ്ഞ് രണ്ടുപേര്‍ മരിച്ചു