Wednesday, September 26th, 2018

വിജയ്‌യെ നേരിട്ട് കണ്ട് ആരാധികയുടെ അനുഭവം.. ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറല്‍

'കയ്യില്‍ പിടിച്ചോട്ടെ എന്ന് ചോദിച്ചു ചിരിച്ചോണ്ട് കൈ നീട്ടി തന്നു. എന്നോട് ക്യാമെറയില്‍ നോക്കാന്‍ പറഞ്ഞു'

Published On:May 10, 2018 | 9:51 am

തമിഴനാട്ടില്‍ മാത്രമല്ല കേരളത്തിലും ഇളയദളപതിക്ക് നിറയെ ആരാധകരുണ്ട്. നിറയെ ഫാന്‍സ് ക്ലബുകളുണ്ട്. താരജാഡ ഇല്ലാതെ ആരാധകരോടുള്ള വിജയ്‌യുടെ സമീപനം തന്നെയാണ് അദ്ദേഹത്തെ എല്ലാവരുടേയും പ്രിയപ്പെട്ട താരമാക്കുന്നത്. ഇളയദളപതിയുടെ കേരളത്തിലെ ആരാധികയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു. വിജയെ നേരിട്ട കണ്ട സന്തോഷം ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ച ശരണ്യ എന്ന ആരാധികയുടെ പോസ്റ്റ്്. വിജയ്‌യുടെ കൂടെയുള്ള ചിത്രത്തിനൊപ്പമാണ് ശരണ്യയുടെ കുറിപ്പ്. ചെന്നൈയില്‍ വച്ച് നടന്ന ഫാന്‍സ് മീറ്റില്‍ പങ്കെടുത്തിരുന്നു ശരണ്യ.
ഫെയ്‌സ്ബുക്ക് പോസ്റ്റ്
ഓര്‍മ്മ വച്ച കാലം മുതല്‍ മനസ്സില്‍ പതിഞ്ഞ മുഖം. പലപ്പോഴും വിചാരിക്കും നേരില്‍ കാണാനോ.. സംസാരിക്കാനോ എനിക്ക് സാധിക്കില്ല. ഇല്ലെങ്കിലും മരണം വരെ അണ്ണനെ പോലെ മറ്റാരോടും എനിക്ക് ആരാധന തോന്നില്ല. ഒരുപാട് കളിയാക്കലുകളും പരിഹാസങ്ങളും കേട്ടിട്ടുണ്ട്. വിജയ് പ്രാന്തി നിനക്ക് അടുത്ത് നിന്നല്ല ദൂരെ നിന്ന് പോലും വിജയ് യെ കാണാന്‍ കഴിയില്ലെന്ന്. അവരോട് ആയിട്ടുള്ള മറുപടി ആണിത്.അണ്ണന്‍ പറഞ്ഞിട്ടുണ്ട്,, ‘Namukkana train varonanna nam konja neram platformile wait panni than aakanam ‘ വര്‍ഷങ്ങളായി കാത്തിരുന്നു കണ്ടു. കാണാന്‍ കഴിയാത്ത അണ്ണന്റെ എല്ലാ ആരാധകര്‍ക്കും ആ ഭാഗ്യം കിട്ടും. അണ്ണനെ ഇഷ്ടപെടുന്നവര്‍ അണ്ണന്റെ വാക്കും കേള്‍ക്കും.
അണ്ണന്റെ haters നോട് ഒന്ന് പറയട്ടെ.. ഈ മനുഷ്യനെ ഒന്ന് നേരിട്ട് കണ്ടു നോക്കു ഒരു താരജാടയുമില്ലാതെ സ്വന്തം ആരാധകരെ സഹോദരങ്ങള്‍ ആയി കാണുന്ന ഈ മനുഷ്യനെ ആരാധിക്കുന്നതില്‍ അഭിമാനമേയുള്ളൂ……
കണ്ട നിമിഷം ഞാന്‍ ഒന്ന് ഞെട്ടി അണ്ണനെ കണ്ടു stuck ആയി. പറയണം എന്ന് വിചാരിച്ചു കൊണ്ട് പോയത് ഒന്നും പറയാന്‍ പറ്റിയില്ല. എന്റെ പകര്‍ച്ച കണ്ടപ്പോള്‍ തന്നെ അണ്ണന്‍ എന്നോട് അടുത്തേക്ക് ചെല്ലാന്‍ പറഞ്ഞു. കയ്യില്‍ പിടിച്ചോട്ടെ എന്ന് ചോദിച്ചു ചിരിച്ചോണ്ട് കൈ നീട്ടി തന്നു. എന്നോട് ക്യാമെറയില്‍ നോക്കാന്‍ പറഞ്ഞു. പക്ഷെ നോക്കിയത് എനിക്ക് ഓര്‍മയില്ല ?? അണ്ണന് advnce bdy wish ചെയ്തു. ‘റൊമ്പ നന്‍ട്രി അമ്മാ കണ്ടിപ്പാ സാപ്പിട്ടിട്ടു പോങ്കെ ‘ എന്ന് പറഞ്ഞു. Nth sweet voice ആണ് annanteth…. ആഗ്രഹിച്ച ജീവിതവും കിട്ടി.. ഏറ്റവും വല്യ സ്വപ്നവും നടന്നു. ? എന്റെ സ്വപ്നം നിറവേറ്റാന്‍ സഹായിച്ച VMI HEAD BUSSY ANAND സര്‍ നും തിരുനെല്‍വേലി SAJI ചേട്ടനും സെബാസ്റ്റ്യന്‍ ചേട്ടനും എന്റെ VISAKHETTANUM SARATHETTANUM കുടുംബത്തിനും ഒരായിരം നന്ദി ഒരേയൊരു വിഷമമേയുള്ളു അണ്ണനെ ഒരു 7 സെക്കന്റ് മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു എന്നത്

LIVE NEWS - ONLINE

  • 1
    8 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    10 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    11 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    14 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    14 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    16 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    16 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    16 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    17 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു