Wednesday, February 20th, 2019

കേസന്വേഷണത്തില്‍ അനാസ്ഥയും അലംഭാവവും: ഹൈക്കോടതി

മലബാര്‍ സിമന്റ്‌സ് അഴിമതി; വിജിലന്‍സിന് രൂക്ഷവിമര്‍ശനം

Published On:Jul 3, 2018 | 12:01 pm

കൊച്ചി: മലബാര്‍ സിമന്റ്‌സ് അഴിമതി കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെ വിജിലന്‍സിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കേസ് അന്വേഷിക്കുന്നതില്‍ വിജിലന്‍സ് കടുത്ത അനാസ്ഥയും അലംഭാവവും കാണിക്കുകയാണെന്ന് കോടതി പറഞ്ഞു. കേസുമായി ബന്ധപ്പെട്ടുള്ള 36 രേഖകള്‍ രണ്ടാം പ്രതിയായ വ്യവസായി വി.എം.രാധാകൃഷ്ണന്റെ വീട്ടില്‍ നിന്ന് കാണാതായിട്ടും വിജിലന്‍സ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ഹൈക്കോടതി പറഞ്ഞു. വിജിലന്‍സിന് കിട്ടാത്ത രേഖകളാണ് സി.ബി.ഐക്ക് കിട്ടിയത്. ഇത് എങ്ങനെയാണ് സി.ബി.ഐക്ക് കിട്ടിയതെന്നും ജസ്റ്റിസ് ബി. സുധീന്ദ്രകുമാര്‍ വിജിലന്‍സിനോട് ചോദിച്ചു. തുടര്‍ന്ന് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സിംഗിള്‍ ബെഞ്ച് ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനക്ക് വിടുകയും ചെയ്തു.
മലബാര്‍ സിമന്റ്‌സിലെ അഴിമതിക്കേസുകളില്‍ സി.ബി.ഐ അന്വേഷണം തേടി ആള്‍ കേരള ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍, ജോയ് കൈതാരം എന്നിവര്‍ നല്‍കിയ ഹര്‍ജികളും മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട് തൃശൂര്‍ വിജിലന്‍സ് കോടതിയിലുള്ള രണ്ടു കേസുകള്‍ അവസാനിപ്പിക്കാന്‍ അനുവദിച്ച് സര്‍ക്കാര്‍ നല്‍കിയ ഉത്തരവിനെതിരെയുള്ള ഒരു ഹര്‍ജിയുമാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. മലബാര്‍ സിമന്റ്‌സ് മുന്‍ ചെയര്‍മാനായ ജോണ്‍ മാത്യു, മുന്‍ ഡയറക്ടര്‍മാരായ പത്മനാഭന്‍ നായര്‍, എന്‍. കൃഷ്ണകുമാര്‍ എന്നിവര്‍ക്കെതിരെയുള്ള വിജിലന്‍സ് കേസുകള്‍ അവസാനിപ്പിക്കാന്‍ അനുമതി നല്‍കി 2012 ഫെബ്രുവരി 22 നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിനെതിരെ ആള്‍ കേരള ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയുടെയും ജോയ് കൈതാരത്തിന്റെ ഹര്‍ജിയുടെയും ഒരു സെറ്റ് ഫയല്‍ നേരത്തേ കാണാതായിരുന്നു. തുടര്‍ന്ന് രണ്ട് ഹര്‍ജികളുടെയും രണ്ടാമത്തെ സെറ്റാണ് ഹൈക്കോടതിയിലെ ഭരണ വിഭാഗം കോടതിയിലെത്തിച്ചിരുന്നത്. ഇപ്പോള്‍ ഇതും കാണാതായിട്ടുണ്ട്. കേസുകള്‍ മറ്റൊരു ബെഞ്ചിന്റെ പരിഗണനക്കായി ലിസ്റ്റുചെയ്ത ശേഷമാണ് ഫയലുകള്‍ കാണാതായത്. ശേഷിക്കുന്ന മൂന്നാമത്തെ സെറ്റ് ഹര്‍ജിയാണ് നിലവില്‍ ഹൈക്കോടതിയിലുള്ളത്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ആള്‍ കേരള ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയുടെ ആദ്യ സെറ്റും കാണാതായിരുന്നു.

 

LIVE NEWS - ONLINE

  • 1
    7 hours ago

    വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

  • 2
    9 hours ago

    വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

  • 3
    10 hours ago

    പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

  • 4
    13 hours ago

    കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

  • 5
    13 hours ago

    അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

  • 6
    16 hours ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 7
    17 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 8
    17 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

  • 9
    17 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു