Monday, November 19th, 2018

തലശ്ശേരി ഭൂപണയ ബാങ്കിനെതിരെ വിജിലന്‍സ് അന്വേഷണം

തലശ്ശേരി : 6300 രൂപ ലോണിന് ഏഴായിരത്തിലേറെ രൂപ തിരിച്ചടവുണ്ടെന്ന് കാട്ടി സ്ഥലം ലേലം ചെയ്തതെന്ന ഹരജിയില്‍ തലശ്ശേരി ഭൂപണയ ബാങ്കിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. കേളകം ചുങ്കക്കുന്നിലെ പൊയ്യാമല പുതിയവീട്ടില്‍ വര്‍ഗീസ് അഡ്വ. കെ പി ഹരീന്ദ്രന്‍ മുഖേന നല്‍കിയ ഹരജിയിലാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. 1982 മാര്‍ച്ച് ഒന്നിനാണ് വര്ഗീസ് തന്റെ പേരിലുള്ള 2.40 ഏക്കര്‍ സ്ഥലം ബാങ്കിന് ഈട് നല്‍കി കുരുമുളക് കൃഷിക്ക് വേണ്ടി 6300 രൂപ ലോണെടുത്തത്. ഇതില്‍ 6930 … Continue reading "തലശ്ശേരി ഭൂപണയ ബാങ്കിനെതിരെ വിജിലന്‍സ് അന്വേഷണം"

Published On:Jul 27, 2013 | 11:45 am

തലശ്ശേരി : 6300 രൂപ ലോണിന് ഏഴായിരത്തിലേറെ രൂപ തിരിച്ചടവുണ്ടെന്ന് കാട്ടി സ്ഥലം ലേലം ചെയ്തതെന്ന ഹരജിയില്‍ തലശ്ശേരി ഭൂപണയ ബാങ്കിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു.
കേളകം ചുങ്കക്കുന്നിലെ പൊയ്യാമല പുതിയവീട്ടില്‍ വര്‍ഗീസ് അഡ്വ. കെ പി ഹരീന്ദ്രന്‍ മുഖേന നല്‍കിയ ഹരജിയിലാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. 1982 മാര്‍ച്ച് ഒന്നിനാണ് വര്ഗീസ് തന്റെ പേരിലുള്ള 2.40 ഏക്കര്‍ സ്ഥലം ബാങ്കിന് ഈട് നല്‍കി കുരുമുളക് കൃഷിക്ക് വേണ്ടി 6300 രൂപ ലോണെടുത്തത്. ഇതില്‍ 6930 രൂപ തിരിച്ചടക്കുകയും ചെയ്തിരുന്നു. കൃഷിനാശം സംഭവിച്ചതിനാല്‍ പലിശയിനത്തിലുള്ള തുക കാര്‍ഷിക കടാശ്വാസപദ്ധതിയില്‍ പെടുത്തി എഴുതിത്തള്ളാനും തീരുമാനിച്ചിരുന്നുവത്രെ. എന്നാല്‍ 7384 രൂപ പലിശയിനത്തില്‍ അടക്കാനുണ്ടെന്ന് കാട്ടി വര്‍ഗീസിന്റെ സ്ഥലം ബാങ്ക് ലേലത്തില്‍ വെച്ച് വില്‍പ്പന നടത്തുകയും ചെയ്തു. ചൊക്ലി സ്വദേശി വലിയപറമ്പത്ത് ശശീന്ദ്രനാണ് സ്ഥലം ലേലം കൊണ്ടത്. ഇതിനെതിരെയാണ് വര്‍ഗീസ് ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് അന്വേഷണത്തിന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിടുകയായിരുന്നു.
കണ്ണൂര്‍ വിജിലന്‍സ് ഡിവൈ എസ് പിക്കാണ് അന്വേഷണ ചുമതല. അന്വേഷണ റിപ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. തലശ്ശേരി ഭൂപണയ ബാങ്ക് സെക്രട്ടറി, തുണ്ടി ശാഖാ സെക്രട്ടറി, സെയില്‍സ് ഓഫീസര്‍ എന്നിവരാണ് കേസിലെ എതിര്‍ കക്ഷികള്‍.

LIVE NEWS - ONLINE

  • 1
    8 hours ago

    സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 2
    8 hours ago

    കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

  • 3
    11 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 4
    14 hours ago

    ശബരിമല കത്തിക്കരുത്

  • 5
    15 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 6
    15 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 7
    15 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 8
    16 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 9
    17 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’