Sunday, July 22nd, 2018

എല്ലാവരുടെയും ശ്രദ്ധ ശരീരത്തിലെന്ന് വിദ്യാബാലന്‍

മറ്റുള്ളവരുടെ ബാഹ്യരൂപത്തെ കുറിച്ച് അഭിപ്രായം പറയാന്‍ നമുക്കാര്‍ക്കും അവകാശമില്ല.

Published On:Dec 4, 2017 | 10:10 am

എവിടെപ്പോയാലും ശരീരത്തിലാണ് ആളുകളുടെ ശ്രദ്ധയെന്ന് ബോളിവുഡ് സുന്ദരി വിദ്യാബാലന്‍. എന്റെ ശരീരത്തെ കുറിച്ച് മറ്റുള്ളവര്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത് എനിക്കിഷ്ടമല്ല. മറ്റുള്ളവരുടെ ബാഹ്യരൂപത്തെ കുറിച്ച് അഭിപ്രായം പറയാന്‍ നമുക്കാര്‍ക്കും അവകാശമില്ല. എന്നാല്‍ എനിക്ക് ഇത് പലപ്പോഴും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഞാന്‍ സന്തുഷ്ടയായി ഇരിക്കുന്നത് കാണുമ്പോള്‍ പലര്‍ക്കും വല്ലാത്ത ആകുലതയാണ്. ഒരു സ്ത്രീയായതുകൊണ്ട് അവള്‍ വിജയം കരസ്ഥമാക്കുമ്പോള്‍ അവളെ താഴേക്ക് വലിച്ചിറക്കാന്‍ കണ്ടെത്തുന്ന ഒരു വഴിയാണ് ഇത്. അതിനുള്ള അധികാരം ഞാന്‍ ആര്‍ക്കും നല്‍കിയിട്ടില്ല. വിദ്യ പറഞ്ഞു. ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് വിദ്യ ഇക്കാര്യം പറഞ്ഞത്.
ഒരിക്കല്‍ ഒരു ഓഡീഷന് പോയപ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ചും അഭിമുഖത്തില്‍ വിദ്യ പറയുന്നുണ്ട്. അച്ഛനൊപ്പം ഒരു ടിവി ഷോയുടെ ഓഡീഷന് പോയതായിരുന്നു ഞാന്‍. കാസ്റ്റിംഗ് ഡയറക്ടര്‍ എന്റെ നെഞ്ചില്‍ തന്നെ നോക്കിയിരിക്കുന്നു. ഞാന്‍ അയാളോട് ചോദിച്ചു, നിങ്ങള്‍ എന്താണ് നോക്കുന്നതെന്ന്? അയാള്‍ വല്ലാതായി. എനിക്ക് ആ സീരിയലില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. പക്ഷേ സ്വീകരിച്ചില്ല. എനിക്ക് 20 വയസ്സ് പ്രായമുള്ളപ്പോഴാണ് അത്.
സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ സമൂഹത്തിലെ എല്ലാ മേഖലകളിലും വ്യാപകമാണെങ്കിലും സിനിമാ മേഖലയില്‍ അതല്‍പ്പം കൂടുതലാണെന്നും വിദ്യ പറയുന്നു.
ഗോഡ്ഫാദര്‍മാര്‍ ഇല്ലാതിരുന്നിട്ടും കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളിലൂടെ ബോളിവുഡില്‍ തന്റേതായ ഇരിപ്പിടം സ്വന്തമാക്കിയ താരമാണ് വിദ്യ ബാലന്‍. തുമാരി സുലുവിന്റെ പ്രചാരണ പരിപാടികള്‍ക്കിടയില്‍ വിദ്യയുടെ ശരീരഭാരത്തെ കുറിച്ച് ഒരു റിപ്പോര്‍ട്ടര്‍ ഉന്നയിച്ച ചോദ്യവും അതിന് വിദ്യ നല്‍കിയ മറുപടിയും മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു.

 

 

LIVE NEWS - ONLINE

 • 1
  1 hour ago

  വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

 • 2
  3 hours ago

  കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു

 • 3
  4 hours ago

  ജി എസ് ടി: വീട്ടുപകരണങ്ങള്‍ക്ക് വിലകുറയും, സാനിട്ടറി നാപ്കിനുകളെ നികുതിയില്‍നിന്ന് ഒഴിവാക്കി

 • 4
  17 hours ago

  കശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ പോലീസുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി

 • 5
  18 hours ago

  പ്രധാനമന്ത്രിയെ രാഹുല്‍ ഗാന്ധി ആലിംഗനം ചെയ്തതിനെ വിമര്‍ശിച്ച് സുബ്രഹ്മണ്യന്‍ സ്വാമി

 • 6
  20 hours ago

  യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; ലാത്തിച്ചാര്‍ജ്ജ്

 • 7
  21 hours ago

  എംഎല്‍എമാരെ ബിജെപി ചാക്കിട്ട് പിടിക്കുന്നു: മെഹബൂബ

 • 8
  22 hours ago

  എംഎല്‍എമാരെ ബിജെപി ചാക്കിട്ട് പിടിക്കുന്നു: മെഹബൂബ

 • 9
  23 hours ago

  കോടികളുടെ സ്വത്ത് ഉപേക്ഷിച്ച് എംബിബിഎസുകാരി സന്യാസിയായി