Saturday, February 16th, 2019

ശരീരത്തെക്കുറിച്ച് ഒരിക്കലും നാണക്കേട് തോന്നിയിട്ടില്ല

തലച്ചോറിന് വലിപ്പം കൂടുതലാണെങ്കില്‍ അതേക്കുറിച്ച് കളിയാക്കാന്‍ ആളുകള്‍ വരുമോ?.

Published On:Aug 1, 2018 | 11:51 am

സ്വന്തം ശരീരത്തെക്കുറിച്ച് ഒരിക്കലും നാണക്കേട് തോന്നിയിട്ടില്ലെന്ന് നടി വിദ്യാ ബാലന്‍. അതിന്റെ പേരില്‍ വരുന്ന സംസാരങ്ങളെക്കുറിച്ച് ഭയപ്പെടുന്നുമില്ലെന്നും വിദ്യ പറഞ്ഞു. തലച്ചോറിന് വലിപ്പം കൂടുതലാണെങ്കില്‍ അതേക്കുറിച്ച് കളിയാക്കാന്‍ ആളുകള്‍ വരുമോ?. അതുപോലെ മാത്രം ഇതും കണ്ടാല്‍ മതി. അധിക വണ്ണമുള്ള പെണ്‍കുട്ടിയുടെ കഥ പറയുന്ന സിനിമയിലാണ് ഇനി അഭിനയിക്കാന്‍ പോകുന്നത്. ബോഡി ഷെയ്മിംഗ് പല തവണ സംഭവിച്ചിട്ടുണ്ട്. സ്ത്രീയെന്ന രീതിയില്‍ വിജയിക്കുമ്പോള്‍ നിങ്ങളെ ഇടിച്ചു താഴ്ത്താനുളള മാര്‍ഗമാണ് ശരീരത്തെക്കുറിച്ചുള്ള അപഹാസ്യം. അത്തരം അധികാരങ്ങളൊന്നും ആര്‍ക്കും നല്‍കിയിട്ടില്ലെന്നും വിദ്യ പറയുന്നു. ഈ മാസം മൂന്നിന് റിലീസാകുന്ന ഫന്നേഖാനില്‍ അതിഥി വേഷത്തിലെത്തുകയാണ് വിദ്യ. അതുല്‍ മഞ്ജരേക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനില്‍ കപൂര്‍, ഐശ്വര്യ റായ് ബച്ചന്‍, രാജ്കുമാര്‍ റാവു തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
കരിയറില്‍ ഒരുപാട് അവഗണനകള്‍ സഹിച്ച് തന്റേതായ ഒരിടം നേടിയെടുത്ത താരമാണ് വിദ്യാ ബാലന്‍. എന്നാല്‍ അവസരം കിട്ടിയാല്‍ വിദ്യയെ താറടിച്ചു കാണിക്കാന്‍ ശ്രമിക്കുകയാണ് പലരും. അതിനെതിരെ രൂക്ഷ പ്രതികരണവുമായി വിദ്യ രംഗത്തെത്തിയതാണ് ഇപ്പോള്‍ വൈറലായത്.

 

LIVE NEWS - ONLINE

  • 1
    10 hours ago

    പുല്‍വാമ ഭീകരാക്രമണം; നാളെ സര്‍വകക്ഷിയോഗം ചേരും

  • 2
    11 hours ago

    വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്ക

  • 3
    14 hours ago

    വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

  • 4
    16 hours ago

    പാക്കിസ്ഥാന്‍ വടി കൊടുത്ത് അടി വാങ്ങുന്നു

  • 5
    19 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്

  • 6
    19 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 7
    19 hours ago

    പുല്‍വാമ അക്രമം; ശക്തമായി തിരിച്ചടിക്കും: മോദി

  • 8
    19 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 9
    19 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്