Monday, September 25th, 2017

ജീവിച്ചിരിക്കില്ലെന്ന് ഡോക്ടര്‍ വിധിയെഴുതിയവള്‍; ഒമ്പതാം പിറന്നാള്‍ പിന്നിട്ടിരിക്കുന്നു.

മുഖമില്ലാത്ത വിക്ടോറിയയിക്ക് രണ്ട് കണ്ണും, വായും മാത്രമാണ് ഉള്ളത്

Published On:Sep 6, 2017 | 9:53 am

ജീവിച്ചിരിക്കില്ലായെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ പെണ്‍കുട്ടി ഇപ്പോള്‍ 9വയസ്സ് പിന്നിട്ടിരിക്കുകയാണ്. വിക്‌ടോറിയ മര്‍ചിയോളി എന്ന ബാലിക ജനിക്കുമ്പോള്‍ മുഖമുണ്ടായിരുന്നില്ല. രണ്ട് കണ്ണും, വായും മാത്രം. ട്രീച്ചര്‍ കോളിന്‍സ് എന്ന അപൂര്‍വ്വ ജനിതക രോഗം ബാധിച്ച വിക്ടോറിയെ ഡോക്ടര്‍മാര്‍ പോലും കൈവിട്ടതായിരുന്നു. കുട്ടിയെ വീട്ടില്‍ കൊണ്ടു പോയി മരണത്തിന് കാത്തിരിക്കാനായിരുന്നു ഡോക്ടര്‍ പറഞ്ഞത്. ഈ സാഹചര്യത്തില്‍ ജനിച്ചയുടനെ കുട്ടിക്ക് വെള്ളം കൊടുക്കാന്‍ പോലും ഡോക്ടര്‍മാര്‍ തയ്യാറായിരുന്നില്ല. വിക്ടോറിയയുടെ കാര്യത്തില്‍ ഡോക്ടര്‍ വിധിയെഴുതി കഴിഞ്ഞിരുന്നു. എന്നാല്‍ സ്വന്തം മകളെ കൈവിടാന്‍ മാതാപിതാക്കള്‍ തയ്യാറായിരുന്നില്ല. വീട്ടില്‍കൊണ്ടു പോയി കുട്ടിക്ക് കൃത്യമായ പരിചരണം നല്‍കി. ഈ പരിചരണം തന്നെയാണ് വിക്ടോറിയയെ ജീവിതത്തില്‍ തിരിച്ചെത്തിച്ചത് എന്നാണ് ഡോക്ടര്‍ പറയുന്നത്.

ഈ അപൂര്‍വ്വ രോഗബാധിതതയെ തുടര്‍ന്ന് വിക്ടോറിയയുടെ മുഖത്തെ 40 എല്ലുകള്‍ക്ക് പൂര്‍ണവളര്‍ച്ച പ്രാപിക്കാന്‍ സാധിച്ചിട്ടില്ല. ഇതുതന്നെയാണ് മുഖം വിരൂപമാകാന്‍ കാരണമായതും. കഴിഞ്ഞ ആറു വര്‍ഷങ്ങള്‍ക്കിടയില്‍ എട്ടോളം ശാസ്ത്രക്രീയയ്ക്ക വിക്ടോറിയ വിധേയമായി.

LIVE NEWS - ONLINE

  • 1
    21 mins ago

    കാവ്യയെ അറസ്റ്റ് ചെയ്യില്ല; നാദിര്‍ഷയുടെ ജാമ്യഹരജി ഒക്ടോബര്‍ നാലിന് തീര്‍പ്പാക്കും

  • 2
    42 mins ago

    പിവി സിന്ധുവിന് പത്മഭൂഷണ്‍ ശുപാര്‍ശ

  • 3
    42 mins ago

    ലോകത്തെ ഭാരമേറിയ വനിത ഇമാന്‍ അന്തരിച്ചു

  • 4
    45 mins ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നുവെന്ന് അമിത് ഷാ

  • 5
    46 mins ago

    കാവ്യക്ക് മുന്‍കൂര്‍ ജാമ്യം വേണ്ടെന്ന് ഹൈക്കോടതി

  • 6
    47 mins ago

    നാദിര്‍ഷയുടെ ജാമ്യഹര്‍ജി ഒക്ടോബറിലേക്ക് മാറ്റി

  • 7
    1 hour ago

    ലോകത്തെ ഭാരമേറിയ വനിത ഇമാന്‍ അന്തരിച്ചു

  • 8
    2 hours ago

    നടിയെ ആക്രമിച്ച കേസില്‍ സുനിക്കും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല

  • 9
    2 hours ago

    നടിയെ ആക്രമിച്ച കേസില്‍ സുനിക്കും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല