Sunday, September 23rd, 2018

വെട്ടുകടവ് പാലത്തിന് ശാപമോക്ഷം

തൃശൂര്‍: വെട്ടുകടവ് പാലം ഗതാഗതത്തിനായി ഒരുങ്ങുന്നു. അനുബന്ധ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കു പരിഹാരമായതോടെയാണ് വെട്ടുകടവ് പാലത്തിന് ശാപമോക്ഷമായത്. ബി.ഡി. ദേവസി എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു പ്രശ്‌നപരിഹാരമായത്. അനുബന്ധ റോഡിനു സ്ഥലം നല്‍കുന്ന വ്യക്തികള്‍ സ്ഥലം നല്‍കാമെന്നു കാണിച്ചുള്ള രേഖകളില്‍ ഒപ്പുവച്ചു. പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായെങ്കിലും അനുബന്ധ റോഡിന്റെ നിര്‍മാണം അനന്തമായി നീളുകയായിരുന്നു. കഴിഞ്ഞ മാസം അഞ്ചിനു കലക്ടര്‍ എം.എസ്. ജയയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടന്നിരുന്നു. ഇതേ തുടര്‍ന്നാണു പ്രശ്‌നപരിഹാരത്തിനു സാധ്യത തെളിഞ്ഞത്. കിഴക്കേ ചാലക്കുടി … Continue reading "വെട്ടുകടവ് പാലത്തിന് ശാപമോക്ഷം"

Published On:Oct 8, 2013 | 4:53 pm

തൃശൂര്‍: വെട്ടുകടവ് പാലം ഗതാഗതത്തിനായി ഒരുങ്ങുന്നു. അനുബന്ധ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കു പരിഹാരമായതോടെയാണ് വെട്ടുകടവ് പാലത്തിന് ശാപമോക്ഷമായത്. ബി.ഡി. ദേവസി എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു പ്രശ്‌നപരിഹാരമായത്. അനുബന്ധ റോഡിനു സ്ഥലം നല്‍കുന്ന വ്യക്തികള്‍ സ്ഥലം നല്‍കാമെന്നു കാണിച്ചുള്ള രേഖകളില്‍ ഒപ്പുവച്ചു.
പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായെങ്കിലും അനുബന്ധ റോഡിന്റെ നിര്‍മാണം അനന്തമായി നീളുകയായിരുന്നു. കഴിഞ്ഞ മാസം അഞ്ചിനു കലക്ടര്‍ എം.എസ്. ജയയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടന്നിരുന്നു. ഇതേ തുടര്‍ന്നാണു പ്രശ്‌നപരിഹാരത്തിനു സാധ്യത തെളിഞ്ഞത്. കിഴക്കേ ചാലക്കുടി വില്ലേജില്‍ മൂന്നും മേലൂര്‍ വില്ലേജില്‍ ഒന്നും സ്ഥലമുടമകളില്‍ നിന്നാണു ഭൂമി ഏറ്റെടുക്കുന്നത്. നഗരസഭാധ്യക്ഷന്‍ വി.ഒ. പൈലപ്പന്‍, മേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഹൈമാവതി ശിവന്‍, തഹസില്‍ദാര്‍ ടി.സി. രാമചന്ദ്രന്‍, എക്‌സി. എന്‍ജിനീയര്‍ യു. ഹസന്‍, ബ്രിജസ് അസി. എക്‌സി. എന്‍ജിനീയര്‍ കെ.എഫ്. ലിസി എന്നിവര്‍ പങ്കെടുത്തു.

LIVE NEWS - ONLINE

  • 1
    1 hour ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 2
    4 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 3
    6 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 4
    7 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 5
    7 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 6
    19 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 7
    20 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 8
    23 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 9
    1 day ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി