Wednesday, June 20th, 2018

ലീഗിന് സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ 10 മിനുട്ട് മതി: മജീദ്

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫിലെ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയെ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ 19ന് പ്രഖ്യാപിക്കും.

Published On:Sep 13, 2017 | 2:43 pm

കണ്ണൂര്‍: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫിലെ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയെ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ 19ന് പ്രഖ്യാപിക്കുമെന്ന് സംസ്ഥാന ജനറല്‍ സിക്രട്ടറി കെ പി എ മജീദ്.
18ന് പാര്‍ട്ടിയുടെ പാര്‍ലമെന്റ് കമ്മറ്റി യോഗം ചേരും. പത്തുമിനുട്ട് കൊണ്ട് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. കണ്ണൂരില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നുപഞ്ചായത്തുകളില്‍ കോണ്‍ഗ്രസുമായുള്ള പ്രശ്‌നങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കുമോയെന്ന ചോദ്യത്തിന് പ്രാദേശിക പ്രശ്‌നങ്ങള്‍ പൊതുതെരഞ്ഞെടുപ്പിനെ ബാധിക്കാറില്ലെന്നായിരുന്നു മറുപടി. പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പുകളില്‍ ഈ പഞ്ചായത്തുകളില്‍ പി കെ കുഞ്ഞാലിക്കുട്ടിക്ക് വന്‍ ഭൂരിപക്ഷമാണുണ്ടായത്. പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ കോണ്‍ഗ്രസിന്റെയും മുസ്ലിംലീഗിന്റെയും പ്രാദേശിക നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ പി സി സി പ്രസിഡന്റിനെ നിശ്ചയിക്കേണ്ടത് കോണ്‍ഗ്രസാണ്. അതിന് ഘടകകക്ഷിയെന്ന നിലയില്‍ ലീഗിന് ഒരു അഭിപ്രായവുമില്ല. ഹൈക്കമാന്റിനും കോണ്‍ഗ്രസ് നേതൃത്വത്തിനും അതിന് കഴിവുണ്ട്.
പ്രതിപക്ഷ നേതാവ് ആരാകണമെന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണ്. അതിലും ഞങ്ങള്‍ക്ക് അഭിപ്രായമില്ല. സ്ഥാനാര്‍ത്ഥി താങ്കളായിരിക്കുമോയെന്ന ചോദ്യത്തിന് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി നിശ്ചയിക്കും. തങ്ങള്‍ അത് പ്രഖ്യാപിക്കും. ആ സ്ഥാനാര്‍ത്ഥി വെങ്ങരയില്‍ മത്സരിക്കും. അത് ആരായാലും വെങ്ങരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മത്സരിച്ച് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ അന്തിമ പട്ടികയില്‍ കെ പി എ മജീദും മലപ്പുറം ജില്ലാസിക്രട്ടറി കെ എന്‍ എഖാദറും ഇടം നേടിയതായിട്ടാണ് ലീഗ് നേതൃത്വത്തില്‍ നിന്ന് ലഭിക്കുന്ന വിവരം. മുന്‍ എം എല്‍ എ അബ്ദുറഹ്മാന്‍ രണ്ടത്താണി, യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സിക്രട്ടറി, പി കെ ഫിറോസ് തുടങ്ങിയവരുടെ പേരുകളും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ഇന്ന് മുതല്‍ മലപ്പുറം ജില്ലയില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നു. 2016ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 38,057 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പി കെ കുഞ്ഞാലിക്കുട്ടി സി പി എമ്മിലെ പി പി ബഷീറിനെ തോല്‍പ്പിച്ചത്. 2017 ഏപ്രിലില്‍ നടന്ന മലപ്പുറം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി കെ കുഞ്ഞാലിക്കുട്ടിക്ക് വേങ്ങര മണ്ഡലത്തില്‍ നാല്‍പതിനായിരത്തിന്റെ ഭൂരിപക്ഷമാണ് ഉള്ളത്.

 

LIVE NEWS - ONLINE

  • 1
    49 mins ago

    യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് അമേരിക്ക പിന്‍മാറി

  • 2
    1 hour ago

    ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണം

  • 3
    1 hour ago

    കശ്മീരില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

  • 4
    1 hour ago

    റഷ്യന്‍ വസന്തത്തില്‍ ഈജിപ്തിന് കാലിടറി

  • 5
    2 hours ago

    ചുംബന രംഗം പ്രചരണത്തിനുപയോഗിച്ചത് വേദനിപ്പിച്ചു

  • 6
    2 hours ago

    ചൊവ്വ ഭൂമിക്ക് ഏറ്റവും അടുത്ത് വരുന്നു..!

  • 7
    3 hours ago

    നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി പിടിയില്‍

  • 8
    3 hours ago

    ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; ഒരാള്‍ പിടിയില്‍

  • 9
    15 hours ago

    ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സമരം അവസാനിപ്പിച്ചു