Thursday, April 25th, 2019

ആത്മീയതയുടെ അടിത്തറയില്‍ നിന്ന് ഭൗതിക നേട്ടങ്ങള്‍ ഉണ്ടാക്കണം: വെള്ളാപ്പള്ളി

മറ്റുള്ളവര്‍ നേട്ടങ്ങളുണ്ടാക്കിയപ്പോള്‍ സമുദായം നോക്കുകുത്തികളായി മാറി.

Published On:Aug 11, 2018 | 9:57 am

കോഴിക്കോട്: ആത്മീയതയുടെ അടിത്തറയില്‍ നിന്ന് ഭൗതിക നേട്ടങ്ങള്‍ ഉണ്ടാക്കണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്.എന്‍.ഡി.പി യോഗം തിരുവമ്പാടി യൂണിയന്‍ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ മൈക്കാവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമെ നേട്ടങ്ങളുണ്ടാക്കാന്‍ കഴിയൂ. മറ്റ് സമുദായങ്ങളുടെ ശക്തി അവരുടെ കൂട്ടായ്മയാണ്. അതുണ്ടായില്ലെങ്കില്‍ കാലം നമ്മെ നോക്കി കൊഞ്ഞനം കുത്തും. സാമൂഹ്യ നീതി, വിദ്യാഭ്യാസ നീതി, സാമ്പത്തിക നീതി, രാഷ്ട്രീയ നീതി എന്നിവ സമുദായത്തിന് ലഭിക്കുന്നതിനായി ഒന്നായി നില്‍ക്കണം. കുടിയേറ്റക്കാരായി ഈഴവരോടൊപ്പം വന്നവര്‍ ജന്മികളായി മാറി. നമ്മള്‍ തൊഴിലാളികളും. സമ്പത്ത് പ്രത്യേക വിഭാഗക്കാരുടെ കയ്യില്‍ മാത്രമായി. മറ്റുള്ളവര്‍ക്ക് സര്‍ക്കാരുകളില്‍ നിന്ന് വേണ്ടതെല്ലാം സ്വന്തമാക്കാന്‍ സാധിച്ചു. മലബാറിലെ ഈഴവ സമുദായത്തിന് എന്തെങ്കിലും നല്‍കാന്‍ ആരും തയ്യാറായില്ല. പിടിച്ചുവാങ്ങാന്‍ സാധിച്ചതുമില്ല. മറ്റുള്ളവര്‍ നേട്ടങ്ങളുണ്ടാക്കിയപ്പോള്‍ സമുദായം നോക്കുകുത്തികളായി മാറി. കേരളത്തില്‍ രണ്ടാം ഭൂപരിഷ്‌കരണ നിയമം അനിവാര്യമാണെന്നും സോഷ്യലിസം നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
എസ്.എന്‍.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് മുഖ്യപ്രഭാഷണം നടത്തി.

LIVE NEWS - ONLINE

  • 1
    16 mins ago

    കനത്ത മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • 2
    2 hours ago

    നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

  • 3
    3 hours ago

    ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

  • 4
    6 hours ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 5
    7 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 6
    9 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 7
    9 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 8
    10 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 9
    10 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍