Saturday, January 19th, 2019

വെല്ലത്തില്‍ മാരകമായ രാസവസ്തു; വ്യാപാരികള്‍ വില്‍പന ബഹിഷ്‌കരിച്ചു

മായം ചേര്‍ത്തത് തെളിഞ്ഞാല്‍ രണ്ടുലക്ഷം രൂപ വരെ പിഴയും തടവും ലഭിക്കാം. ഈ വെല്ലം കഴിച്ച് ആരെങ്കിലും മരിച്ചാല്‍ ജീവപര്യന്തം തടവും ലഭിക്കും.

Published On:Jan 11, 2019 | 11:52 am

കണ്ണൂര്‍: മധുരത്തിന് ഉപയോഗിക്കുന്ന വിവിധയിനം വെല്ലങ്ങളില്‍ അതിമാരകമായ രാസവസ്തുക്കളുടെ അംശം കണ്ടത്തിയതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്നുള്ള വെല്ലത്തിന്റെ വില്‍പന കണ്ണൂരിലെ വ്യാപാരികള്‍ നിര്‍ത്തിവെച്ചു.
മുമ്പ് പലതവണ മായം കണ്ടെത്തിയിരുന്നെങ്കിലും നടപടിയെടുത്തിരുന്നില്ല. കേരളത്തിലും തമിഴ്‌നാട്ടിലും അടുത്തിടെ നടന്ന റെയ്ഡില്‍ ആരോഗ്യത്തിന് ദോഷകരമാവുന്ന മാരകമായ രാസവസ്തുക്കളും കെമിക്കലുമാണ് കണ്ടെത്തിയത്. തുണിയില്‍ ചായമടിക്കാന്‍ ഉപയോഗിക്കുന്ന റോദാമിന്‍ ബി, ബ്രില്യന്റ് ബ്ലു, വിവിധയിനം കളറുകള്‍, സള്‍ഫ്യൂറിക്ക് ആസിഡ് തുടങ്ങിയവയുടെ അംശമാണ് പരിശോധനയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് സ്ഥിരീകരിച്ചത്.
ഇതോടെ കണ്ണൂരിലെ വ്യാപാരികള്‍ ഒരു കാരണവശാലും ഇത്തരം വെല്ലം വില്‍ക്കില്ലെന്ന് തീരുമാനിക്കുകയായിരുന്നു. കാന്‍സര്‍ ഉള്‍പ്പെടെ വിവിധ രോഗങ്ങള്‍ സമ്മാനിക്കാന്‍ ശേഷിയുള്ളതാണ് മാരകമായ ഈ രാസവസ്തുക്കള്‍. കുടലില്‍ കാന്‍സര്‍, കരള്‍ രോഗങ്ങള്‍, കിഡ്‌നി തകര്‍ച്ച എന്നിവക്കും വഴിയൊരുക്കും.
ശബരിമല സീസണില്‍ തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങല്‍ പരശോധന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വെല്ലത്തില്‍ മാരകമായ രാസവസ്തുക്കള്‍ കണ്ടെത്തിയത്. വെല്ലത്തില്‍ പൂപ്പലും നിറവ്യത്യാസവുമുണ്ടാകുന്നത് വ്യാപാരികളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. മായം ചേര്‍ത്തത് തെളിഞ്ഞാല്‍ രണ്ടുലക്ഷം രൂപ വരെ പിഴയും തടവും ലഭിക്കാം. ഈ വെല്ലം കഴിച്ച് ആരെങ്കിലും മരിച്ചാല്‍ ജീവപര്യന്തം തടവും ലഭിക്കും.

LIVE NEWS - ONLINE

  • 1
    30 mins ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 2
    40 mins ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 3
    1 hour ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 4
    1 hour ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    2 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 6
    3 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 7
    3 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 8
    4 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു

  • 9
    5 hours ago

    വീടിനും വാഹനങ്ങള്‍ക്കും നേരെ ആക്രമണം