Monday, September 24th, 2018

വാഹന മോഷണം; ഒരാള്‍ കൂടി അറസ്റ്റില്‍

പാലക്കാട്: വാഹന മോഷണ സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍. തിരുവനന്തപുരം ആറ്റിങ്ങല്‍, പോത്തന്‍കോട് മഞ്ഞമല അബ്ദുള്‍ മനാഫിന്റെ മകന്‍ സജി എന്ന സാബു(39)വിനെയാണ് ടൗണ്‍ സൗത്ത് ക്രൈം സക്വാഡ് പിടികൂടിയത്. ബൈക്കുകള്‍ മോഷ്ടിച്ച് വ്യാജ ആര്‍.സി ബുക്ക് നിര്‍മിച്ച് മറിച്ചുവിറ്റിരുന്ന സംഘത്തിലെ കണ്ണിയാണ് മനാഫ്. സ്ഥിരമായി ഒരിടത്ത് താമസിക്കാതെയും മൊബൈല്‍ നമ്പറുകള്‍ മാറ്റിയും പോലീസിന് പിടികൊടുക്കാതെ നടക്കുകയായിരുന്നു പ്രതി. ഇന്നലെ ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൗത്ത് സി.ഐ ബി. സന്തോഷിന്റെ നേതൃത്വത്തില്‍ … Continue reading "വാഹന മോഷണം; ഒരാള്‍ കൂടി അറസ്റ്റില്‍"

Published On:Oct 22, 2013 | 3:01 pm

പാലക്കാട്: വാഹന മോഷണ സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍. തിരുവനന്തപുരം ആറ്റിങ്ങല്‍, പോത്തന്‍കോട് മഞ്ഞമല അബ്ദുള്‍ മനാഫിന്റെ മകന്‍ സജി എന്ന സാബു(39)വിനെയാണ് ടൗണ്‍ സൗത്ത് ക്രൈം സക്വാഡ് പിടികൂടിയത്. ബൈക്കുകള്‍ മോഷ്ടിച്ച് വ്യാജ ആര്‍.സി ബുക്ക് നിര്‍മിച്ച് മറിച്ചുവിറ്റിരുന്ന സംഘത്തിലെ കണ്ണിയാണ് മനാഫ്.
സ്ഥിരമായി ഒരിടത്ത് താമസിക്കാതെയും മൊബൈല്‍ നമ്പറുകള്‍ മാറ്റിയും പോലീസിന് പിടികൊടുക്കാതെ നടക്കുകയായിരുന്നു പ്രതി. ഇന്നലെ ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൗത്ത് സി.ഐ ബി. സന്തോഷിന്റെ നേതൃത്വത്തില്‍ എസ്.ഐ എം. സുജിത്ത്, ഗ്രേഡ് എസ്.ഐ രാജഗോപാല്‍, വിജയന്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ സി.എസ്. സാജിദ്, റിനോയ്, മനീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.കേസുമായി ബന്ധപ്പെട്ട് സംഘത്തിലെ അഞ്ചു പ്രതികളെ സൗത്ത് പോലീസ് നേരത്തെ പിടികൂടിയിരുന്നു. ഇവിരില്‍ നിന്ന് വ്യാജ നമ്പറുള്ള 25 ലധികം ബൈക്കുകളും പിടിച്ചെടുത്തിരുന്നു.

LIVE NEWS - ONLINE

  • 1
    17 mins ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 2
    5 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 3
    5 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 4
    6 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 5
    7 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 6
    7 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 7
    7 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

  • 8
    8 hours ago

    ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍

  • 9
    8 hours ago

    വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ചു