Wednesday, September 26th, 2018

ചൊവ്വാഴ്ചത്തെ വാഹനപണിമുടക്ക് ഹര്‍ത്താലായിമാറും

സ്വകാര്യ ബസ്, മിനി ബസ്, ചരക്ക് കടത്ത് വാഹനങ്ങള്‍, ഓട്ടോ, ടാക്‌സി, കെ എസ് ആര്‍ ടി സി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പണിമുടക്കും.

Published On:Aug 4, 2018 | 11:56 am

കണ്ണൂര്‍: മോട്ടോര്‍ വാഹന ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആറിന് അര്‍ദ്ധരാത്രി മുതല്‍ 24 മണിക്കൂര്‍ വാഹന തൊഴിലാളികള്‍ പണിമുടക്കുമെന്ന് സംയുക്ത സമരസമിതി നേതാക്കള്‍ അറിയിച്ചു.
കണ്ണൂര്‍ നഗരം കേന്ദ്രീകരിച്ച് ആറിന് അര്‍ദ്ധരാത്രി 12ന് പന്തംകൊളുത്തി പ്രകടനം നടത്തിയാണ് പണിമുടക്ക് ആരംഭിക്കുക. താലൂക്ക് കേന്ദ്രങ്ങളില്‍ ഏഴിന് രാവിലെ പണിമുടക്കുന്ന തൊഴിലാളികള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നാടെങ്ങും ഊര്‍ജ്ജിമാണ്. സി ഐ ടി യൂ, എ ഐ ടി യു സി, ഐ എന്‍ ടി യു സി, എസ് ടി യു, എച്ച് എം എസ്, യു ടി യു സി, ജെ ടി യു സി, ടി യു സി ഐ, കെ ടി യു സി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്.
റോഡ് ഗതാഗത മേഖല ഒന്നാകെ സ്വകാര്യ കുത്തകകള്‍ക്ക് അടിയറവെക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കങ്ങള്‍ക്കെതിരെയാണ് ട്രേഡ് യൂണിയനുകള്‍ പണിമുടക്ക് നടത്തുന്നത്.
സ്വകാര്യ ബസ്, മിനി ബസ്, ചരക്ക് കടത്ത് വാഹനങ്ങള്‍, ഓട്ടോ, ടാക്‌സി, കെ എസ് ആര്‍ ടി സി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പണിമുടക്കില്‍ അണിചേരുന്നതോടെ രാജ്യം നിശ്ചലമാകും. ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പുകള്‍, സ്‌പെയര്‍പാര്‍ട്‌സ് വിപണന ശാഖകള്‍, ഡ്രൈവിംഗ് സ്‌കൂളുകള്‍ തുടങ്ങിയ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘടനകള്‍ വരെ പണിമുടക്കിന്റെ ഭാഗമാകും. യൂസ്ഡ് വെഹിക്കിള്‍ ഷോറൂമുകള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കടകള്‍ അടച്ചിടും. വ്യാപാരികളും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കടകളടച്ചിടാന്‍ സാധ്യതയുണ്ട്. മോട്ടോര്‍ വാഹന പണിമുടക്ക് വിജയിപ്പിക്കണമെന്ന് എസ് എ ടി യു സി (എച്ച് എം എസ്) ജില്ലാ കമ്മിറ്റി യോഗം അഭ്യര്‍ത്ഥിച്ചു. പണിമുടക്കിന്റെ ഭാഗമായി തിങ്കളാഴ്ച വൈകീട്ട് 5ന് ജില്ലാ ബാങ്ക് പരിസരത്ത് നിന്ന് ഓട്ടോറിക്ഷ തൊഴിലാളികള്‍ പ്രകടനം നടത്തും.
യോഗത്തില്‍ സി കെ ജയരാജന്‍ അധ്യക്ഷത വഹിച്ചു. എം ലക്ഷ്മണന്‍, ടി ഭാസ്‌ക്കരന്‍, പി സുരേന്ദ്രന്‍, എം സീതാറാം, സി പി രാജീഷ്, നിഷില്‍, എം മുത്തലിബ്, പി അബ്ദുള്‍ റാസിഖ്, കെ പി മുഹമ്മദ് കുഞ്ഞി, കെ കെ ജോഗേഷ്, കമറുദ്ദീന്‍, രാധാകൃഷ്ണന്‍ മന്ന, കെ സുനില്‍കുമാര്‍, നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.

 

LIVE NEWS - ONLINE

 • 1
  39 mins ago

  കണ്ണൂരില്‍ 20 ലക്ഷം രൂപയുടെ കുങ്കുമ പൂവുമായി മൂന്നംഗസംഘം പിടിയില്‍

 • 2
  1 hour ago

  20 ലക്ഷം രൂപയുടെ കുങ്കുമ പൂവുമായി മൂന്നംഗസംഘം പിടിയില്‍

 • 3
  1 hour ago

  തളിപ്പറമ്പിലെ സ്ത്രീവിശ്രമ കേന്ദ്രത്തിന് നാഥനില്ല

 • 4
  1 hour ago

  ബാഡ്മിന്റണ്‍ കോര്‍ട്ടിലെ പ്രണയ ജോഡികള്‍ ഒന്നിക്കുന്നു

 • 5
  2 hours ago

  നാല്‍പ്പതുകാരിയായ അധ്യാപിക നാടുവിട്ടത് പത്താം ക്ലാസുകാരനൊടൊപ്പം

 • 6
  2 hours ago

  ഹജ്ജ് തീര്‍ത്ഥാടകരുടെ മടക്കയാത്ര ഇന്ന് അവസാനിക്കും

 • 7
  2 hours ago

  പടിക്കല്‍ കലമുടച്ച് ഇന്ത്യ

 • 8
  3 hours ago

  വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റുകളെത്തിയതായി സംശയം

 • 9
  4 hours ago

  വാനിന്റെ സ്റ്റിയറിങ്ങില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍