Saturday, November 17th, 2018

വാഹനങ്ങളുടെ വേഗനിയന്ത്രണപരിധി ഉയര്‍ത്തി

          വാഹനങ്ങളുടെ വേഗനിയന്ത്രണപരിധി ഉയര്‍ത്തി ഗതാഗതവകുപ്പ് ഉത്തരവിറക്കി. പുതിയ ഉത്തരവ് പ്രകാരം നാലുവരിപ്പാതയില്‍ കാറുകളുടെ പരമാവധി വേഗം മണിക്കൂറില്‍ 90 കിലോമീറ്ററാണ്. ഇതുവരെ ഇത് 70 കിലോമീറ്ററായിരുന്നു. സംസ്ഥാനപാതയില്‍ 80 കിലോമീറ്ററും ദേശീയപാതയില്‍ 85 കിലോമീറ്ററും ആക്കിയിട്ടുണ്ട്. മുന്‍പ് ഇത് 70 കിലോമീറ്ററായിരുന്നു. മറ്റ് പ്രദേശങ്ങളില്‍ വേഗപരിധി 70ല്‍നിന്ന് ഉയര്‍ത്തിയിട്ടില്ല. സിറ്റികളിലും മുനിസിപ്പാലിറ്റകളിലും 40ല്‍ നിന്ന് 50 ആക്കി. ഗാട്ട് റോഡുകളില്‍ 40ല്‍നിന്ന് 45ഉം സ്‌കൂള്‍പരിസരത്ത് 25ല്‍നിന്ന് 30 കിലോമീറ്ററുമാക്കി വേഗം. … Continue reading "വാഹനങ്ങളുടെ വേഗനിയന്ത്രണപരിധി ഉയര്‍ത്തി"

Published On:Mar 20, 2014 | 10:06 am

Speed Full

 

 

 

 

 
വാഹനങ്ങളുടെ വേഗനിയന്ത്രണപരിധി ഉയര്‍ത്തി ഗതാഗതവകുപ്പ് ഉത്തരവിറക്കി. പുതിയ ഉത്തരവ് പ്രകാരം നാലുവരിപ്പാതയില്‍ കാറുകളുടെ പരമാവധി വേഗം മണിക്കൂറില്‍ 90 കിലോമീറ്ററാണ്. ഇതുവരെ ഇത് 70 കിലോമീറ്ററായിരുന്നു. സംസ്ഥാനപാതയില്‍ 80 കിലോമീറ്ററും ദേശീയപാതയില്‍ 85 കിലോമീറ്ററും ആക്കിയിട്ടുണ്ട്. മുന്‍പ് ഇത് 70 കിലോമീറ്ററായിരുന്നു. മറ്റ് പ്രദേശങ്ങളില്‍ വേഗപരിധി 70ല്‍നിന്ന് ഉയര്‍ത്തിയിട്ടില്ല. സിറ്റികളിലും മുനിസിപ്പാലിറ്റകളിലും 40ല്‍ നിന്ന് 50 ആക്കി. ഗാട്ട് റോഡുകളില്‍ 40ല്‍നിന്ന് 45ഉം സ്‌കൂള്‍പരിസരത്ത് 25ല്‍നിന്ന് 30 കിലോമീറ്ററുമാക്കി വേഗം. നാലുവരിപ്പാതയില്‍ മോട്ടോര്‍സൈക്കിളിന്റെ പരമാവധിവേഗം മണിക്കൂറില്‍ 50 കിലോമീറ്ററില്‍നിന്ന് 70 കിലോമീറ്ററാക്കി. സംസ്ഥാനപാതയില്‍ വേഗം 50 കിലോമീറ്ററായിരുന്നതില്‍ മാറ്റമില്ല. എന്നാല്‍, ദേശീയപാതയില്‍ വേഗം 50ല്‍നിന്ന് 60കിലോമീറ്ററാക്കി. സിറ്റികളിലും മുനിസിപ്പാലിറ്റികളിലും വേഗം 40ല്‍നിന്ന് 50 ആക്കി. മറ്റ് സ്ഥലങ്ങളില്‍ നിലവിലെ വേഗത്തില്‍ മാറ്റമില്ല. ഉത്തരവ് ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. കാല്‍നൂറ്റാണ്ടിനുശേഷമാണ് കേരളത്തില്‍ വാഹനവേഗം കൂട്ടുന്നത്. പാതകളുടെ നിലവാരം ഉയര്‍ന്നതും നാലുവരിപ്പാത യാഥാര്‍ഥ്യമാകുന്നത് കണക്കിലെടുത്തുമാണ് നടപടി.

LIVE NEWS - ONLINE

  • 1
    7 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 2
    9 hours ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 3
    13 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 4
    14 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 5
    15 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 6
    17 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 7
    20 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 8
    22 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 9
    22 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍