Friday, October 19th, 2018

വാഹനം മോഷണം പോയാല്‍ ചെയ്യേണ്ടത്..

വാഹനം മോഷ്ടിക്കപ്പെട്ടാല്‍ ആദ്യം ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ഇത് ചിലപ്പോള്‍ നഷ്ടപ്പെട്ട വാഹനം തിരിച്ച കിട്ടാനുള്ള വഴി കൂടിയാവാം

Published On:May 14, 2018 | 10:01 am

വാഹനം മോഷണം പോയാല്‍ എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുന്നവരാണ് നമ്മള്‍. മോഷണം പോയല്ലോ എന്ന വിഷമത്തില്‍ സങ്കടപ്പെട്ടിരിക്കും, അല്ലെങ്കിലും കരയും. ആ വാഹനത്തിന് വേണ്ടി ചിലവാക്കിയ പൈസ ഓര്‍ത്ത് വീണ്ടും വീണ്ടു വഷമിക്കും. സാധാരണയായി ഏതൊരു മനുഷ്യനും അനുഭവിക്കുന്ന പ്രശ്‌നമാണിത്. പെട്ടെന്ന് ഒന്ന് ചെയ്യാന്‍ സാധിക്കാത്ത അവസ്ഥ. എന്നാല്‍, വാഹനം മോഷ്ടിക്കപ്പെട്ടാല്‍ ആദ്യം ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്, മുന്‍കരുതലുകള്‍. ഇത് ചിലപ്പോള്‍ നഷ്ടപ്പെട്ട വാഹനം തിരിച്ച കിട്ടാനുള്ള വഴി കൂടിയാവാം.
ഏറ്റവും വേഗത്തില്‍ പൊലീസിനെ വിവരമറിയിക്കുക. ഇത് വണ്ടി തിരിച്ചുകിട്ടുന്നതിന് മാത്രമല്ല മറ്റ് എന്ത് പ്രശ്‌നമുണ്ടായാലും പരിഹരിക്കാന്‍ സഹായിക്കും. വാഹനം ദുരുപയോഗം ചെയ്യപ്പെട്ടാല്‍ അതിന്റെ ഉടമയ്ക്ക് പ്രശ്‌നം ഇല്ലാതാക്കാന്‍ സഹായിക്കും. മോഷണം പോയത് മോട്ടോര്‍ സൈക്കിളാണെങ്കില്‍ പ്രദേശത്തെ ഗാരേജുകളില്‍ വണ്ടി പരിശോധിക്കാം. ചെറുകിട കള്ളന്മാരാണ് വണ്ടി കൊണ്ടുപോയതെങ്കില്‍ അവരത് പെട്ടെന്ന് വിറ്റഴിക്കാന്‍ ശ്രമം നടത്തിയേക്കും. പരിചയമുള്ള ഗാരേജുകളിലെല്ലാം വണ്ടിയുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ സഹിതം വിവരമറിയിക്കുക. ഇതെല്ലാം വളഴരെ ചെറിയ സാധ്യതകള്‍ മാത്രമാണ്. Stolen Vehicle India (stolen.in) പോലുള്ള ഡാറ്റാബേസുകളില്‍ വാഹനത്തിന്റെ വിവരങ്ങള്‍ നല്‍കുക. വാഹനം വാങ്ങുന്ന വലിയ വിഭാഗമാളുകള്‍ ഇത്തരം സൈറ്റുകള്‍ സന്ദര്‍ശിച്ച് വസ്തുതകള്‍ പഠിക്കുന്നത് പതിവായിത്തുടങ്ങിയിട്ടുണ്ട്. കാര്‍ മൊത്തമായോ എന്‍ജിനോ വില്‍ക്കാന്‍ മോഷ്ടാവ് ശ്രമിക്കുകയാണെങ്കില്‍ ഇത്തരം സൈറ്റുകള്‍ വഴി പിടികൂടാന്‍ സാധിക്കും.

LIVE NEWS - ONLINE

  • 1
    2 hours ago

    പഞ്ചാബില്‍ ട്രെയിന്‍ ഇടിച്ച് 50 പേര്‍ മരിച്ചു

  • 2
    4 hours ago

    ശബരിമലയിലെ നിരോധനാജ്ഞ തിങ്കളാഴ്ച വരെ നീട്ടി

  • 3
    4 hours ago

    ആര്‍എസ്എസിന്റെ അജണ്ട മനസ്സിലാക്കാതെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ചെന്നിത്തല

  • 4
    7 hours ago

    ബി.ജെ.പിയും കോണ്‍ഗ്രസും റിവ്യൂ ഹരജി നല്‍കണം: കോടിയേരി

  • 5
    8 hours ago

    രഹ്ന ഫാത്തിമ മുസ്ലിം നാമധാരി മാത്രമം; കുഞ്ഞാലിക്കുട്ടി

  • 6
    9 hours ago

    ദിലീപ് അമ്മയില്‍ നിന്ന് രാജിവെച്ചു: മോഹന്‍ലാല്‍

  • 7
    10 hours ago

    ആചാരാനുഷ്ഠാനങ്ങള്‍ക്ക് ഭംഗം വരുന്ന നടപടികള്‍ ഉപേക്ഷിക്കണം

  • 8
    11 hours ago

    വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി; പോലീസ് പരാജം; ചെന്നിത്തല

  • 9
    11 hours ago

    വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി; പോലീസ് പരാജം; ചെന്നിത്തല