Monday, November 19th, 2018

വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന ഏപ്രിലില്‍

        വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം ഏപ്രില്‍ ഒന്നുമുതല്‍ കൂട്ടാന്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റിയുടെ ഉത്തരവ്. സ്വകാര്യ കാറുകളുടെ പ്രീമിയത്തില്‍ 20 ശതമാനം വര്‍ധനയുണ്ടാകും. മറ്റ് വാഹനങ്ങള്‍ക്ക് 10 ശതമാനം വര്‍ധനയാണ് നിര്‍ദേശിച്ചിരിക്കുന്നത്. 1000 സി.സി.വരെയുള്ള കാറുകളുടെ അടിസ്ഥാന പ്രീമിയം 1129 രൂപയായി ഉയരും. നിലവില്‍ 941 രൂപയായിരുന്നു. അടിസ്ഥാന പ്രീമിയത്തിനൊപ്പം 12.36 ശതമാനം നികുതി, ഡ്രൈവര്‍ കവറേജ്, തേര്‍ഡ് പാര്‍ട്ടി പ്രോപ്പര്‍ട്ടി ഡാമേജ് എന്നീ ഇനങ്ങളിലെ തുകകൂടി ചേര്‍ത്താണ് പ്രീമിയം … Continue reading "വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന ഏപ്രിലില്‍"

Published On:Mar 29, 2014 | 10:40 am

Insurance premium hike full

 

 

 

 
വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം ഏപ്രില്‍ ഒന്നുമുതല്‍ കൂട്ടാന്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റിയുടെ ഉത്തരവ്.
സ്വകാര്യ കാറുകളുടെ പ്രീമിയത്തില്‍ 20 ശതമാനം വര്‍ധനയുണ്ടാകും. മറ്റ് വാഹനങ്ങള്‍ക്ക് 10 ശതമാനം വര്‍ധനയാണ് നിര്‍ദേശിച്ചിരിക്കുന്നത്. 1000 സി.സി.വരെയുള്ള കാറുകളുടെ അടിസ്ഥാന പ്രീമിയം 1129 രൂപയായി ഉയരും. നിലവില്‍ 941 രൂപയായിരുന്നു. അടിസ്ഥാന പ്രീമിയത്തിനൊപ്പം 12.36 ശതമാനം നികുതി, ഡ്രൈവര്‍ കവറേജ്, തേര്‍ഡ് പാര്‍ട്ടി പ്രോപ്പര്‍ട്ടി ഡാമേജ് എന്നീ ഇനങ്ങളിലെ തുകകൂടി ചേര്‍ത്താണ് പ്രീമിയം നിശ്ചയിക്കുക.
1000 മുതല്‍ 1500 സി.സി.വരെയുള്ള കാറുകളുടെ അടിസ്ഥാന പ്രീമിയം 1332 രൂപയാകും. ഇതുവരെ 1110 രൂപയായിരുന്നു. 1500 സി.സി.യില്‍ കൂടുതലുള്ള കാറുകള്‍ക്ക് 4109 രൂപയാണ് അടിസ്ഥാന പ്രീമിയം (പഴയത് 3424).
ഇരുചക്രവാഹനങ്ങളുടെ അടിസ്ഥാന പ്രീമിയം 75 സി.സി.വരെ 455 രൂപ (പഴയത് 414), 75 മുതല്‍ 150 സി.സി വരെ 464 (422), 150350 സി.സി 462 രൂപ (420), 350 സി.സി.ക്ക് മുകളില്‍ 884 രൂപ (പഴയത് 804 രൂപ). ഗുഡ്‌സ് കാര്യേജ് (ലോറി): 7500 കിലോഗ്രാം വരെ 14390 രൂപ (13082), 750012000 കിലോഗ്രാം വരെ 15365 (13,968), 1200020000 കിലോഗ്രാം വരെ 16360 (14873).
ഗുഡ്‌സ് ഓട്ടോ: 4508 രൂപ (4098), ഓട്ടോറിക്ഷ 2962 രൂപ (2687) രൂപ എന്നിങ്ങനെയാണ് വര്‍ധനവ്.

LIVE NEWS - ONLINE

  • 1
    6 mins ago

    കണ്ണന്താണം ശബരിമലയിലെത്തി

  • 2
    12 mins ago

    ഫിജിയില്‍ ശക്തമായ ഭൂചലനം

  • 3
    14 mins ago

    രണ്‍വീറും ദീപികയും തിരിച്ചെത്തി

  • 4
    17 mins ago

    മേരികോം ഫൈനലില്‍

  • 5
    2 hours ago

    പോലീസ് നിര്‍ദേശങ്ങള്‍ അംഗീകരിച്ച് ശശികല ശബരിമലയിലേക്ക്

  • 6
    2 hours ago

    ഷാള്‍ ബൈക്കിന്റെ ചക്രത്തില്‍ കുരുങ്ങി വീണ്പരുക്കേറ്റ് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു

  • 7
    16 hours ago

    അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

  • 8
    20 hours ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 9
    24 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു