Thursday, April 25th, 2019

വിലക്കുറവിന്റെ മഹാമേളക്ക് തിരക്കേറുന്നു

പത്തനംതിട്ട: കൃഷിമൃഗസംരക്ഷണ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ പഴയ സ്വകാര്യബസ്സ്റ്റാന്‍ഡില്‍ ആരംഭിച്ച നിറവ് റംസാന്‍-ഓണം വിപണനമേളയില്‍ തിരക്കേറുന്നു. കേരഫെഡ്, വെജിറ്റബിള്‍ ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍, ഹോര്‍ട്ടികോര്‍പ്, മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ, കെപ്‌കോ, മില്‍മ എന്നിവയുടെ സ്റ്റാളുകളാണ് പ്രവര്‍ത്തിക്കുന്നത്. പൊതുവിപണിയില്‍ പച്ചക്കറിക്ക് വില വര്‍ധിച്ചത് കാരണം മേളയില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ പച്ചക്കറി സ്റ്റാളില്‍ നിത്യവും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. പൊതുവിപണിയില്‍ ഇപ്പോഴും തോന്നിയ വിലയാണ് ഈടാക്കുന്നത്. തമിഴ്‌നാട്ടില്‍ മിക്ക പച്ചക്കറികള്‍ക്കും വിലക്കുറവുള്ളപ്പോഴാണ് വ്യാപാരികള്‍ ജനങ്ങളെ കൊള്ളയടിക്കുന്നത്. ജില്ലാ ആസ്ഥാനത്തെ മിക്ക പച്ചക്കറി കടകളിലും … Continue reading "വിലക്കുറവിന്റെ മഹാമേളക്ക് തിരക്കേറുന്നു"

Published On:Aug 13, 2013 | 6:22 pm

പത്തനംതിട്ട: കൃഷിമൃഗസംരക്ഷണ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ പഴയ സ്വകാര്യബസ്സ്റ്റാന്‍ഡില്‍ ആരംഭിച്ച നിറവ് റംസാന്‍-ഓണം വിപണനമേളയില്‍ തിരക്കേറുന്നു. കേരഫെഡ്, വെജിറ്റബിള്‍ ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍, ഹോര്‍ട്ടികോര്‍പ്, മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ, കെപ്‌കോ, മില്‍മ എന്നിവയുടെ സ്റ്റാളുകളാണ് പ്രവര്‍ത്തിക്കുന്നത്.
പൊതുവിപണിയില്‍ പച്ചക്കറിക്ക് വില വര്‍ധിച്ചത് കാരണം മേളയില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ പച്ചക്കറി സ്റ്റാളില്‍ നിത്യവും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. പൊതുവിപണിയില്‍ ഇപ്പോഴും തോന്നിയ വിലയാണ് ഈടാക്കുന്നത്. തമിഴ്‌നാട്ടില്‍ മിക്ക പച്ചക്കറികള്‍ക്കും വിലക്കുറവുള്ളപ്പോഴാണ് വ്യാപാരികള്‍ ജനങ്ങളെ കൊള്ളയടിക്കുന്നത്.
ജില്ലാ ആസ്ഥാനത്തെ മിക്ക പച്ചക്കറി കടകളിലും അമിത വിലയാണ് വാങ്ങുന്നതെന്നും പരാതിയുണ്ട്. സഹകരണ വകുപ്പ് നേതൃത്വത്തിലുള്ള കണ്‍സ്യൂമര്‍ ഫെഡിന്റെ വിപണനമേളയും പത്തനംതിട്ട ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റിന് സമീപം ആരംഭിച്ചിട്ടുണ്ട്. ഇവിടെ നിത്യോപയോഗ സാധനങ്ങള്‍ 18 ശതമാനം മുതല്‍ 52 ശതമാനം വരെ വില കുറച്ചാണ് വില്‍ക്കുന്നത്.

 

LIVE NEWS - ONLINE

  • 1
    12 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    13 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    15 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    16 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    17 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    18 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    18 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    20 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    22 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം