Wednesday, February 20th, 2019

റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ രാജ്യത്തു നിന്നും പുറത്താക്കരുത്: വരുണ്‍ ഗാന്ധി

മ്യാന്‍മറില്‍ നേരിടുന്ന അതിക്രമങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ അഭയാര്‍ത്ഥികളാകേണ്ടി വന്ന റോഹിംഗ്യന്‍ ജനതയ്ക്ക് അഭയസ്ഥാനം നല്‍കണം

Published On:Sep 26, 2017 | 9:48 pm

ന്യൂഡല്‍ഹി: റോഹിംഗ്യന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടിന് വിരുദ്ധമായ അഭിപ്രായപ്രകടനവുമായി ബിജെപി എംപി വരുണ്‍ ഗാന്ധി. റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ രാജ്യത്തു നിന്നും പുറത്താക്കരുതെന്ന് വരുണ്‍ ഗാന്ധി പറഞ്ഞു. മ്യാന്‍മറില്‍ നേരിടുന്ന അതിക്രമങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ അഭയാര്‍ത്ഥികളാകേണ്ടി വന്ന റോഹിംഗ്യന്‍ ജനതയ്ക്ക് അഭയസ്ഥാനം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു ഹിന്ദിപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് വരുണ്‍ ഗാന്ധി ഈ കാര്യങ്ങള്‍ പറഞ്ഞത്.
മാനുഷിക പരിഗണനയോടെ വേണം റോഹിംഗ്യകളെ കൈകാര്യം ചെയ്യേണ്ടത്. മ്യാന്‍മറില്‍ വിദേശ നയവും ആഭ്യന്തര രാഷ്ട്രീയ സാഹചര്യങ്ങളുമാണ് റോഹിംഗ്യകളുടെ ഇപ്പോഴത്തെ സ്ഥിതിക്ക് കാരണമെന്നും അദ്ദേഹം ലേഖനത്തില്‍ വ്യക്തമാക്കി. റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ അനധികൃത കുടിയേറ്റക്കാരാണെന്നും, പുറത്താക്കണമെന്നും അടുത്തിടെ കേന്ദ്രസക്കാര്‍ വ്യക്തമാക്കിയിരുന്നു

LIVE NEWS - ONLINE

  • 1
    3 hours ago

    വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

  • 2
    5 hours ago

    വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

  • 3
    6 hours ago

    പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

  • 4
    8 hours ago

    കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

  • 5
    9 hours ago

    അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

  • 6
    11 hours ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 7
    13 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 8
    13 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

  • 9
    13 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു