Wednesday, November 14th, 2018

വര്‍ഷത്തില്‍ മമ്മൂട്ടിയും ആശാ ശരത്തും

          രഞ്ജിത് ശങ്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ വര്‍ഷത്തില്‍ മമ്മൂട്ടി നായകന്‍. ഏറെ നാള്‍ ഗള്‍ഫില്‍ ജോലി ചെയ്ത ശേഷം നാട്ടില്‍ തിരിച്ചെത്തിയ വേണു എന്ന ഗൃഹനാഥനെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ആശാ ശരത് മമ്മൂട്ടിയുടെ ഭാര്യ നന്ദിനിയായും മാസ്റ്റര്‍ നബീഷ് ഇവരുടെ പ്ലസ്ടുവിന് പഠിക്കുന്ന മകന്‍ ആന്ദിനെയും അവതരിപ്പിക്കുന്നു. തനിക്ക് ശരിയെന്നു തോന്നുന്ന കാര്യം അതേപടി ചെയ്യുന്ന ആളാണ് വേണു. ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തുന്ന വേണു ആനന്ദ് ഫിനാന്‍സ് … Continue reading "വര്‍ഷത്തില്‍ മമ്മൂട്ടിയും ആശാ ശരത്തും"

Published On:Oct 6, 2014 | 10:07 am

Varsham Malayalam Movie Full 001

 

 

 

 

 
രഞ്ജിത് ശങ്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ വര്‍ഷത്തില്‍ മമ്മൂട്ടി നായകന്‍. ഏറെ നാള്‍ ഗള്‍ഫില്‍ ജോലി ചെയ്ത ശേഷം നാട്ടില്‍ തിരിച്ചെത്തിയ വേണു എന്ന ഗൃഹനാഥനെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ആശാ ശരത് മമ്മൂട്ടിയുടെ ഭാര്യ നന്ദിനിയായും മാസ്റ്റര്‍ നബീഷ് ഇവരുടെ പ്ലസ്ടുവിന് പഠിക്കുന്ന മകന്‍ ആന്ദിനെയും അവതരിപ്പിക്കുന്നു.
തനിക്ക് ശരിയെന്നു തോന്നുന്ന കാര്യം അതേപടി ചെയ്യുന്ന ആളാണ് വേണു. ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തുന്ന വേണു ആനന്ദ് ഫിനാന്‍സ് എന്ന പേരില്‍ ഒരു പണമിടപാട് സ്ഥാപനം ആരംഭിക്കുന്നു. സേവനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനം അധികം വൈകാതെ വലിയ പ്രചാരം നേടുന്നു. വേണുവിന്റെ വളര്‍ച്ച മറ്റു സ്ഥാപനങ്ങള്‍ക്ക് പ്രതികൂലമാകുന്നതോടെ അവരെല്ലാം ഒന്നിക്കുകയാണ്. പിന്നീട് അപ്രതീക്ഷിതമായി പലതും വേണുവിന് നേരിടേണ്ടി വരുന്നു. ജീവിതത്തിന്റെ മറ്റൊരു വശം കാണേണ്ടിവരുന്ന വേണുവിന്റെ ജീവിതത്തില്‍ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിലെ പ്രമേയം.
പ്ലേ ഹൗസ് ആണ് വര്‍ഷം നിര്‍മിക്കുന്നത്. ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രം നവംബറില്‍ പ്രദര്‍ശനത്തിനെത്തും. ആശാ ശരത്, മംമ്ത, ടി ജി രവി, ഗോവിന്ദ് പത്മസൂര്യ, സുധീര്‍ കരമന, സജിത മഠത്തില്‍, ശിവജി ഗുരുവായൂര്‍, സുനില്‍ സുഖദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. തൃശൂരാണ് ചിത്രത്തിന്റെ ലൊക്കേഷന്‍ .

LIVE NEWS - ONLINE

  • 1
    2 hours ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 2
    3 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 3
    5 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 4
    8 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 5
    9 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 6
    9 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 7
    9 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 8
    10 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 9
    10 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി