Saturday, July 21st, 2018

ഞാന്‍ നസ്രിയ അല്ല..

ആളുകള്‍ നസ്രിയല്ലെ എന്ന് ചോദിക്കുന്നത് പതിവാണ്

Published On:Oct 10, 2017 | 2:48 pm

നസ്രിയ സിനിമയില്‍ നിന്നും വിട്ടു നിന്നിട്ട് രണ്ട് വര്‍ഷത്തോളമായി. നസ്രിയുടെ തിരിച്ച് വരവ് ആഗ്രഹിക്കുന്നവരാണ് പ്രേഷകര്‍ പലരും. എന്നാല്‍ നസ്രിയയുടെ കുറവ് നികത്താന്‍ മലയാളത്തിലേക്ക് വര്‍ഷ ബോലമ്മ വരുന്നു. ആരാണ് ഈ വര്‍ഷാ ഇന്നലെ? നസ്രിയ തന്നെ.. കണ്ടാല്‍ നസ്രിയ അല്ലെന്ന് ആരും പറയില്ല. എന്തായാലും നസ്രിയയുടെ വരവ് ആഗ്രഹിക്കുന്നവര്‍ വര്‍ഷയെ സ്വീകരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
നസ്രിയ അഭിനയ്ച്ച രംഗങ്ങള്‍ ഡബ്ബ്മാഷിലൂടെ അവതരിപ്പിച്ചാണ് വര്‍ഷ ശ്രദ്ധനേടിയത്. ആളുകള്‍ നസ്രിയല്ലെ എന്ന് ചോദിക്കുന്നത് പതിവാണ്. ഇപ്പോള്‍ ആളുകള്‍ തെറ്റ്ദ്ധരിക്കുമ്പോള്‍ തിരുത്താന്‍ പോകാറില്ല എന്ന് വര്‍ഷ പറഞ്ഞു. തമിഴ്‌നാട്ടുകാരിയായ വര്‍ഷ മൂന്ന് തമിഴ് ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. സതുരന്‍, വെട്രിവേല്‍, യാനും തെയവന്‍ എന്നിവയാണ് ചിത്രങ്ങള്‍. ഇപ്പോള്‍ മലയാളത്തില്‍ ചുവടുവെയ്ക്കാന്‍ ഒരുങ്ങുകയാണ് വര്‍ഷ. രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന കല്യാണം എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. മുകേഷിന്റെ മകന്‍ ശ്രാവണാണ് നായകന്‍. ഇതു കഴിഞ്ഞ് ആസിഫ് അലിയുടെ നായികയായും വര്‍ഷ അഭിനയ്ക്കാനൊരുങ്ങുന്നു.

LIVE NEWS - ONLINE

  • 1
    33 mins ago

    മുല്ലപ്പെരിയാറില്‍ ജല നിരപ്പ് ഉയര്‍ന്നു

  • 2
    1 hour ago

    അടിയാളരുടെ കഥ പറഞ്ഞ് ‘പൂമാതൈ പൊന്നമ്മ ‘

  • 3
    2 hours ago

    അപകടക്കേസുകളില്‍ നിന്ന് ട്രാഫിക്കുകാര്‍ പിന്മാറി

  • 4
    2 hours ago

    മഴക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയം: ചെന്നിത്തല

  • 5
    3 hours ago

    പുതിയ ലെക്‌സസ് ES 300h ഇന്ത്യയില്‍

  • 6
    3 hours ago

    കാലവര്‍ഷക്കെടുതി നേരിടാന്‍ 80 കോടി അനുവദിച്ചു: കേന്ദ്രസഹമന്ത്രി കിരണ്‍ റിജിജു

  • 7
    4 hours ago

    കാലവര്‍ഷക്കെടുതി; കേന്ദ്രത്തോട് 1000 കോടി രൂപ ആവശ്യപ്പെടും: മന്ത്രി സുനില്‍ കുമാര്‍

  • 8
    4 hours ago

    ഭീകരാക്രമണങ്ങളില്‍ മരിക്കുന്നതിനേക്കാല്‍ റോഡിലെ കുഴികളില്‍ വീണ് മരിക്കുന്നു; കോടതി

  • 9
    4 hours ago

    ഇരട്ട സെഞ്ചുറി ക്ലബില്‍ ഫകര്‍ സമാനും