Tuesday, September 18th, 2018

വെരിക്കോസ് വെയിന്‍ പരിഹരിക്കാന്‍….

ചില ജീവിതശൈലി മാറ്റങ്ങളിലൂടെ വെരിക്കോസ് വെയിന്‍ പൂര്‍ണമായി സുഖപ്പെടുത്താം

Published On:Apr 16, 2018 | 8:37 am

ശരീരത്തിന്റെ പലഭാഗങ്ങളില്‍ ഞരമ്പുകള്‍ ചുരുണ്ട് കൂടുന്ന അവസ്ഥയാണ് വെരിക്കോസ് വെയിന്‍. ഇത് ആര്‍ക്ക് വേണമെങ്കിലും പിടിപെടാം. ശാരീരികമായി പല വിധത്തില്‍ പ്രശ്നങ്ങളുണ്ടാകുന്നു. മാത്രമല്ല ഇത് മറ്റ് പല വിധത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാക്കുന്നു. തുടക്കത്തില്‍ തന്നെ ചികിത്സിച്ചാല്‍ പെട്ടന്ന് പരിഹരിക്കാന്‍ സാധിക്കുന്നതുമാണ്. കൂടാതെ ചില ജീവിതശൈലി മാറ്റങ്ങളിലൂടെ വെരിക്കോസ് വെയിന്‍ പൂര്‍ണമായി സുഖപ്പെടുത്താം. ഭക്ഷണകാര്യത്തിലും അല്‍പം മാറ്റം വരുത്തുക. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം കഴിയ്ക്കാന്‍ ശ്രദ്ധിക്കുക. ഓറഞ്ച് നാരങ്ങ എന്നിവ ശീലമാക്കുക. ഇത് വെരിക്കോസ് വെയിന്‍ പരിഹരിക്കാന്‍ സഹായിക്കും.
വെരിക്കോസ് വെയിന്‍ ഉണ്ടെങ്കിലും കാലിന് നന്നായി വ്യായാമം നല്‍കണം. ഇല്ലെങ്കില്‍ ഇതിന്റെ സാധ്യത ഇല്ലാതാക്കാനും കാലിന് വ്യായാമം നല്‍കാം. ശാരീരികാധ്വാനം ചെയ്യുന്നത് വെരിക്കോസ് വെയിന്‍ തടയുന്നതിന് ഏറ്റവും നല്ല മാര്‍ഗ്ഗമാണ്. ദിവസവും വ്യായാമം ശീലമാക്കുക. ഇത് മസിലിന് ഉറപ്പ് നല്‍കുകയും ചെയ്യും. മാത്രമല്ല രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിലൂടെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതാവും. പച്ചത്തക്കാളി കഴിക്കുന്നത് വെരിക്കോസ് വെയിനിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. തക്കാളിയില്‍ ഉള്ള സെറ്റൈല്‍സാലിസിലിക് ആസിഡിന് വെരിക്കോസ് വെയിന്‍ മൂലമുണ്ടാകുന്ന പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. ദിവസവും വെളുത്തുള്ളി ഉപയോഗിക്കുന്നത് ശീലമാക്കുക. ഇത് വെരിക്കോസ് വെയിന്‍ പ്രശ്‌നം പരിഹരിക്കുന്നു. ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരില്‍ വെരിക്കോസ് വെയിന്‍ കൂടുതല്‍ പ്രശ്നം ഉണ്ടാക്കും. മണിക്കൂറുകള്‍ നിന്നു ജോലി ചെയ്യുന്നവരിലും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവുന്നു.

LIVE NEWS - ONLINE

  • 1
    3 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 2
    4 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 3
    5 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 4
    8 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 5
    9 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 6
    10 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 7
    11 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 8
    12 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 9
    12 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍