Tuesday, September 18th, 2018

വരാപ്പുഴ കസ്റ്റഡി മരണം; സഭയില്‍ ബഹളം, ഇറങ്ങിപ്പോക്ക്

അടിയന്തര സ്വഭാവമുള്ള വിഷയം പരിഗണിക്കാന്‍ പറ്റില്ലെങ്കില്‍ പിന്നെന്തിന് സഭ ചേരണം.

Published On:Jun 6, 2018 | 10:35 am

തിരു: വരാപ്പുഴ കസ്റ്റഡി മരണം സംബന്ധിച്ച് സഭയില്‍ ഇന്നും ബഹളം. വെല്ലുവിളികളും വാക്കേറ്റവുമായപ്പോള്‍ സഭ നിര്‍ത്തിവെച്ചു.
വീണ്ടും തുടങ്ങിയപ്പോഴും ബഹളം രൂക്ഷമായതിനാല്‍ സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.
വരാപ്പുഴ കസ്റ്റഡി മരണത്തിലെ അന്വേഷണം നിര്‍ത്തിവെച്ചതിനെതിരെ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതാണ് ബഹളത്തിന് ഇടവെച്ചത്. കേസിലെ യഥാര്‍ഥ പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കുന്ന സ്ഥിതിയെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു വി.ഡി സതീശന്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിക്കൊണ്ട് ആവശ്യപ്പെട്ടത്. എന്നാല്‍ കോടതിയുടെ പരിഗണനയിലുള്ള കേസില്‍ അടിയന്തര പ്രമേയം അനുവദിക്കാനാകില്ലെന്ന് സ്പീക്കര്‍ അറിയിച്ചു.
എന്നാല്‍ അടിയന്തര സ്വഭാവമുള്ള വിഷയം പരിഗണിക്കാന്‍ പറ്റില്ലെങ്കില്‍ പിന്നെ എന്തിനാണ് സഭ ചേരുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തില ചോദിച്ചു. തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ഡയസ്സിനു മുന്നില്‍ കറുത്ത ബാനര്‍ ഉയര്‍ത്തി പ്രതിഷേധിച്ചു.

LIVE NEWS - ONLINE

  • 1
    5 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 2
    6 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 3
    8 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 4
    10 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 5
    12 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 6
    13 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 7
    13 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 8
    14 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 9
    14 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍