Sunday, July 21st, 2019

വണ്ണപ്പുറം കൊലപാതകം; പ്രധാന പ്രതിയുള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

പ്രതികളെ പോലീസ് ചോദ്യം ചെയ്തു വരുന്നു.

Published On:Aug 6, 2018 | 12:20 pm

കൊച്ചി: വണ്ണപ്പുറം മുണ്ടന്‍മുടി കമ്പകക്കാനം കാനാട്ട് കൃഷ്ണനെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍ പിടിയില്‍. തൊടുപുഴ തെക്കുഭാഗം സ്വദേശി അനീഷ്, ഇയാളുടെ സഹായി ലിബിഷ്, മന്ത്രവാദ ക്രിയകള്‍ നടത്തുന്ന അടിമാലി സ്വദേശിയുമാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇതില്‍ അനീഷും ലിബിനും കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തവരാണെന്ന് പോലീസ് പറഞ്ഞു.
കൃഷ്ണന്റെ സന്തത സഹചാരിയായിരുന്ന അനീഷ് സാമ്പത്തികനേട്ടത്തിനാണോ മറ്റെന്തെങ്കിലും ലക്ഷ്യത്തോടെയാണോ കൊല നടത്തിയതെന്ന വിവരം പോലീസിന്റെ കൂടുതല്‍ ചോദ്യം ചെയ്യലില്‍ നിന്നു മാത്രമേ വ്യക്തമാകു. എന്നാല്‍ കൊലപാതകത്തില്‍ പങ്കുള്ളതായി ഇാള്‍ പോലീസിനോട് സമ്മതിച്ചു. കൃഷ്ണന്റെ വീട്ടില്‍ നിന്നും കാണാതായ സ്വര്‍ണാഭരണങ്ങള്‍ ഇയാളില്‍ നിന്നും പോലീസ് കണ്ടെടുത്തിരുന്നു. ഇതിനിടെ കൊലയാളി സംഘത്തില്‍ എത്ര പേര്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് പോലീസ് കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും. സംഘത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ആളുകളും ഉള്‍പ്പെട്ടിട്ടുള്ളതായാണ് സൂചന.
കൃഷ്ണനെയും ഭാര്യ സുശീല, മകള്‍ ആര്‍ഷ, മകന്‍ അര്‍ജുന്‍ എന്നിവരെയുമാണ് കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് ഇവരുടെ വീടിനു പിന്നില്‍ കുഴികുത്തി മൂടിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. സംഭവത്തിനു ശേഷം പോലീസ് ശാസ്ത്രീയ പരിശോധനകള്‍ ഉള്‍പ്പെടെ നടത്തിയാണ് പ്രതികളെകുറിച്ചുള്ള സൂചനകള്‍ കണ്ടെത്തിയത്. ഇതില്‍ ഇപ്പോള്‍ പ്രതി സ്ഥാനത്തുള്ള അനീഷിനെയാണ് പോലീസ് ആദ്യം കസ്റ്റഡിയിലെടുത്തത.് ഇയാളുടെ പെരുമാറ്റവും മറ്റും പോലീസിനു സംശയത്തിനിട നല്‍കിയിരുന്നു.

 

 

LIVE NEWS - ONLINE

  • 1
    2 hours ago

    കനത്ത മഴ: ഒരു മരണംകൂടി

  • 2
    3 hours ago

    കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

  • 3
    14 hours ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 4
    16 hours ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

  • 5
    18 hours ago

    ഷീല ദീക്ഷിത് അന്തരിച്ചു

  • 6
    18 hours ago

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു

  • 7
    19 hours ago

    വിന്‍ഡീസ് പര്യടനത്തിനില്ല; ധോണി രണ്ടുമാസം സൈന്യത്തോടൊപ്പം

  • 8
    19 hours ago

    ഭരണകക്ഷി വിദ്യാര്‍ത്ഥി സംഘടനകളുടെ ഇടപെടല്‍ പരീക്ഷയുടെ വിശ്വാസ്യത നശിപ്പിച്ചു: കേന്ദ്ര മന്ത്രി മുരളീധരന്‍

  • 9
    21 hours ago

    കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി