Saturday, February 16th, 2019

വിലയേറിയ വോട്ട് വിലപ്പെട്ടതും…

      ജനാധിപത്യ വ്യവസ്ഥിതിയില്‍ ആരോഗ്യകരമായ ചുറ്റുപാടുകള്‍ സൃഷ്ടിക്കാനാണ് തെരഞ്ഞെടുപ്പുകള്‍കൊണ്ട് ലക്ഷ്യമിടുന്നത്. അനാരോഗ്യകരവും അനഭലഷണീയവുമായ ഒട്ടേറെ പ്രവണതകള്‍ തെരഞ്ഞെടുപ്പ് അവസരത്തിലും വോട്ടെടുപ്പ് വേളയിലും കണ്ടുവരാറുണ്ടെങ്കിലും രാജ്യത്തെ ഭരണ കര്‍ത്താക്കളെ തെരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ ഓരോ വോട്ടറും ഭാഗവാക്കാവുക എന്നത് ഒഴിച്ചുകൂടാനാവാത്ത കര്‍ത്തവ്യമായി മാറുകയാണ്. ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. മറ്റ് ചില രാജ്യങ്ങളില്‍ ജനാധിപത്യം പേരിന് മാത്രമാണ്. ജനാധിപത്യത്തിന്റെ അപ്പോസ്തലന്മാര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന രാജ്യങ്ങളില്‍പ്പോലും വംശീയ വിദ്വേഷത്തിന്റെ ആളിക്കത്തിയ കനലുകള്‍ അതാത് രാജ്യങ്ങളെ ചാരമാക്കാന്‍ … Continue reading "വിലയേറിയ വോട്ട് വിലപ്പെട്ടതും…"

Published On:Apr 9, 2014 | 5:49 pm

Vote valuable full

 

 

 
ജനാധിപത്യ വ്യവസ്ഥിതിയില്‍ ആരോഗ്യകരമായ ചുറ്റുപാടുകള്‍ സൃഷ്ടിക്കാനാണ് തെരഞ്ഞെടുപ്പുകള്‍കൊണ്ട് ലക്ഷ്യമിടുന്നത്. അനാരോഗ്യകരവും അനഭലഷണീയവുമായ ഒട്ടേറെ പ്രവണതകള്‍ തെരഞ്ഞെടുപ്പ് അവസരത്തിലും വോട്ടെടുപ്പ് വേളയിലും കണ്ടുവരാറുണ്ടെങ്കിലും രാജ്യത്തെ ഭരണ കര്‍ത്താക്കളെ തെരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ ഓരോ വോട്ടറും ഭാഗവാക്കാവുക എന്നത് ഒഴിച്ചുകൂടാനാവാത്ത കര്‍ത്തവ്യമായി മാറുകയാണ്.
ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. മറ്റ് ചില രാജ്യങ്ങളില്‍ ജനാധിപത്യം പേരിന് മാത്രമാണ്. ജനാധിപത്യത്തിന്റെ അപ്പോസ്തലന്മാര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന രാജ്യങ്ങളില്‍പ്പോലും വംശീയ വിദ്വേഷത്തിന്റെ ആളിക്കത്തിയ കനലുകള്‍ അതാത് രാജ്യങ്ങളെ ചാരമാക്കാന്‍ പോകുന്നവയായിരുന്നു. കുടിപ്പകയുടെ ചീര്‍ത്ത മുഖം ചില രാജ്യങ്ങളെ ഇന്നും അലോസരപ്പെടുത്തുന്നുണ്ട്. ഇതില്‍ നിന്നെല്ലാം വിഭിന്നമായ ഒരു കാഴ്ചയാണ് ഇന്ത്യയില്‍ കാണാന്‍ സാധിക്കുന്നത്. ജനാധിപത്യത്തെക്കുറിച്ചുള്ള അടിയുറച്ച ബോധമാണ് ഇതിന് നിദാനം. ജനാധിപത്യത്തിന്റെ അന്തസ്സത്തക്ക് കോട്ടം തട്ടാത്തവിധം അതിനെ വളര്‍ത്തിയെടുത്ത് പുഷ്ടിപ്പെടുത്തേണ്ടവരാണ് വോട്ടര്‍മാര്‍. അവര്‍ ആ കടമ നിര്‍വ്വഹിച്ചേ മതിയാവൂ. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും നമ്മെ ഭരിക്കേണ്ടവരെ നാം തന്നെ തെരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ നിന്ന് മാറി നില്‍ക്കുന്നത് ഒട്ടും ശരിയില്ല. ഇന്ത്യന്‍ ജനാധിപത്യ പ്രക്രിയയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കേണ്ടവരാണ് കേരള ജനത. അതുകൊണ്ട് ആ കടമ നിര്‍വ്വഹിച്ചേ മതിയാവൂ. വോട്ട് ചെയ്തില്ലെന്നു പറയുന്നത് അന്തസ്സോ അഭിമാനമോ ആയി കൊണ്ടു നടക്കരുത്. അങ്ങിനെയെങ്കില്‍ അവര്‍ സ്വന്തം രാജ്യത്തെ കുഴിതോണ്ടുകയാണെന്നുവേണം പറയാന്‍. വോട്ട് ചെയ്യാത്തവരുടെ എണ്ണം ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും ഏറിവരുന്നത് ആശങ്കയുളവാക്കുന്ന കാര്യമാണ്.
കേരളത്തില്‍ നാളെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ 269 പേരാണ് മത്സരരംഗത്തുള്ളത്. 2.42 കോടി വോട്ടര്‍മാരില്‍ 24.51 ലക്ഷം പേര്‍ പുതിയ വോട്ടര്‍മാരാണ്. യുവതലമുറ ഏറെ താല്‍പ്പര്യത്തോടെയാണ് തെരഞ്ഞെടുപ്പിനെ വീക്ഷിക്കുന്നതെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് പുതിയ വോട്ടര്‍മാരുടെ വര്‍ദ്ധനവ്. രാജ്യത്താകെ ഇക്കുറി പത്ത് കോടി പുതിയ വോട്ടര്‍മാരാണുള്ളത്. രാജ്യത്തിന്റെ ഭരണ സാരഥ്യം ആരുടെ കൈകളിലെത്തിക്കണമെന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കേണ്ടവരാണ് പുതിയ വോട്ടര്‍മാര്‍.
കേരളത്തിലെ ജനങ്ങള്‍ ആവേശ പൂര്‍വ്വമാണ് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളി കളാവുക. എന്നു പറയുമ്പോഴും ഇടയ്ക്ക് ഉയര്‍ന്നുവരുന്ന കള്ളവോട്ട് വിവാദങ്ങള്‍ കേരളത്തെ നാണം കെടുത്താറുണ്ട്. ഇക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കേണ്ടിവരുന്നതും കേരളം തന്നെ. സമ്മതിദാനം എന്നു പറയുന്നത് ഏറ്റവും വലിയ അവകാശമാണ്. ഇന്ത്യയെപ്പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത് ജനങ്ങള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അവകാശവും ഇതു തന്നെ. അത് ഫലപ്രദമായി വിനിയോഗിക്കുമ്പോഴുണ്ടാകുന്ന ചാരിതാര്‍ത്ഥ്യമാണ് ജനാധിപത്യത്തിന്റെ ഉരകല്ല്.
രാജ്യം പലവിധ പ്രതിസന്ധികളിലൂടെയാണ് കടന്നുപോവുന്നത്. രാജ്യത്തിന് ഭീഷണമായ ഒട്ടേറെ വിഷയങ്ങള്‍ നമ്മെ തുറച്ചു നോക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി, രാജ്യത്തിന്റെ അന്തസ്സിനും അഭിമാനത്തിനും ക്ഷമമേല്‍പ്പിക്കയെന്ന വ്യക്തമായ അജണ്ടയുടെ ഭാഗമായി തീവ്രവാദശക്തികളെ വളര്‍ത്തിയെടുക്കുന്നവര്‍ക്ക് പ്രഹരമേല്‍പ്പിക്കാന്‍ ശക്തമായ ജനാധിപത്യ വ്യവസ്ഥ നിലനിന്നേ മതിയാവൂ. ജനാധിപത്യ ബോധത്തെ ദുര്‍ബ്ബലപ്പെടുത്താന്‍ കച്ചകെട്ടിയിറങ്ങിയ വിദേശ ശക്തികളുമുണ്ട്. അവര്‍ നല്‍കിയ ഉപ്പും ചോറും തിന്ന് സ്വന്തം രാജ്യത്തിന് നേരെ വാളോങ്ങുന്നവരും ഏറെയുള്ള നാട് കൂടിയാണിത്. അത്തരക്കാര്‍ക്കെതിരെ പടയണി തീര്‍ക്കാനും ജനാധിപത്യം ശക്തിപ്പെട്ടേ മതിയാവൂ. രാജ്യവും കേരളവും ഇന്ന് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെങ്കില്‍ ജനാധിപത്യത്തിന്റെ ശക്തമായ അടിത്തറ കെട്ടിപ്പൊക്കേണ്ടതുണ്ട്. അതിന് ശിലയിടുന്ന പ്രക്രിയയാണ് ഓരോ തെരഞ്ഞെടുപ്പിലും നടക്കുന്നത്. അതില്‍ ഭാഗവാക്കാകേണ്ടത് ജനാധിപത്യ സ്‌നേഹികളുടെ പ്രധാന കര്‍ത്തവ്യം കൂടിയാണ്. തന്റെ വോട്ട് മാത്രമല്ല ഓരോ വോട്ടും നിര്‍ണ്ണായകമാണെന്ന ചിന്ത നമുക്കോരോരുത്തര്‍ക്കുമുണ്ടാകണം.

LIVE NEWS - ONLINE

 • 1
  12 hours ago

  പുല്‍വാമ ഭീകരാക്രമണം; നാളെ സര്‍വകക്ഷിയോഗം ചേരും

 • 2
  13 hours ago

  വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്ക

 • 3
  16 hours ago

  വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

 • 4
  18 hours ago

  പാക്കിസ്ഥാന്‍ വടി കൊടുത്ത് അടി വാങ്ങുന്നു

 • 5
  21 hours ago

  പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്

 • 6
  21 hours ago

  പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

 • 7
  21 hours ago

  പുല്‍വാമ അക്രമം; ശക്തമായി തിരിച്ചടിക്കും: മോദി

 • 8
  21 hours ago

  പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

 • 9
  21 hours ago

  പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്