Saturday, February 16th, 2019

വള്ളം മുങ്ങി കാണാതായ ചാനല്‍ ലേഖകന്റെ മൃതദേഹം കണ്ടെത്തി

കാണാതായ ഡ്രൈവര്‍ തിരുവല്ല സ്വദേശി ബിബിനെ (26) കണ്ടെത്താനുള്ള തെരിച്ചില്‍ പുരോഗമിക്കുകയാണ്.

Published On:Jul 24, 2018 | 10:37 am

കോട്ടയം: വെള്ളപ്പൊക്കക്കെടുതി റിപ്പോര്‍ട്ട് ചെയ്ത് മടങ്ങുകയായിരുന്ന ചാനല്‍ സംഘം സഞ്ചരിച്ച വള്ളം മുങ്ങി കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. മാതൃഭൂമി ന്യൂസ് കടുത്തുരുത്തി സ്ട്രിംഗര്‍ മാന്നാര്‍ പാട്ടശ്ശേരില്‍ സജി മെഗാസി (47)ന്റെ മൃതദേഹമാണ് രാവിലെ നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത്. നാട്ടുകാരുടെ സഹായത്തോടെ സ്‌കൂബ ടീമും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് തെരച്ചില്‍ നടത്തിയത്.
കാണാതായ ഡ്രൈവര്‍ തിരുവല്ല സ്വദേശി ബിബിനെ (26) കണ്ടെത്താനുള്ള തെരിച്ചില്‍ പുരോഗമിക്കുകയാണ്. ഇന്നലെ ആറു മണിക്കൂറോളം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതേത്തുടര്‍ന്ന് നിര്‍ത്തിവെച്ച തെരച്ചിലാണ് രാവിലെ പുനരാരംഭിച്ചത്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട കോട്ടയം ബ്യൂറോ റിപ്പോര്‍ട്ടര്‍ തൃശൂര്‍ കൂടപ്പുഴമന ശ്രീധരന്‍, ക്യാമറമാന്‍ കോട്ടയം ചിറക്കടവ് തടിച്ചുമാക്കില്‍ അഭിലാഷ് എന്നിവര്‍ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
വെള്ളപ്പൊക്കക്കെടുതി റിപ്പോര്‍ട്ട് ചെയ്യാന്‍ കല്ലറ പഞ്ചായത്തിലെ മുണ്ടാര്‍ പാറേകോളനിയിലേക്ക് പോയി മടങ്ങവെയാണ് അപകടം. ദുരിതാശ്വാസ ക്യാമ്പിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം വാഹനം പാര്‍ക്ക് ചെയ്തിരുന്ന എഴുമാംതുരുത്ത് കൊല്ലംകരി ഭാഗത്തേക്ക് മടങ്ങുമ്പോള്‍ ശക്തമായ കാറ്റില്‍ ആറിന്റെ മധ്യഭാഗത്തായി വള്ളം തലകീഴായി മറിയുകയായിരുന്നു. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെ പാറേകോളനിയുടെ സമീപം കരിയാറിന്റെ മനക്കച്ചിറ ഒമ്പതാം നമ്പറിലാണ് സംഭവം.

LIVE NEWS - ONLINE

  • 1
    10 hours ago

    പുല്‍വാമ ഭീകരാക്രമണം; നാളെ സര്‍വകക്ഷിയോഗം ചേരും

  • 2
    11 hours ago

    വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്ക

  • 3
    14 hours ago

    വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

  • 4
    16 hours ago

    പാക്കിസ്ഥാന്‍ വടി കൊടുത്ത് അടി വാങ്ങുന്നു

  • 5
    19 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്

  • 6
    19 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 7
    19 hours ago

    പുല്‍വാമ അക്രമം; ശക്തമായി തിരിച്ചടിക്കും: മോദി

  • 8
    19 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 9
    19 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്