Saturday, April 21st, 2018

വളപട്ടണം മാതൃക സംസ്ഥാനത്ത് വെളിച്ചമാകട്ടെ

രാജ്യത്തെ മികച്ച പോലീസ് സ്റ്റേഷനുകളെ തെരഞ്ഞെടുത്തപ്പോള്‍ ഒമ്പതാം സ്ഥാനം ലഭിച്ച വളപട്ടണം നല്‍കുന്ന ചില നല്ല പാഠങ്ങളുണ്ട്. സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളൊന്നാകെ വളപട്ടണത്തിന്റെ പാത പിന്തുടരാന്‍ തയ്യാറാകണം. പ്രത്യേകിച്ച് പോലീസുകാര്‍ വലിയ തോതിലുള്ള ആരോപണങ്ങളും പ്രതിസന്ധികളും നേരിട്ട് കൊണ്ടിരിക്കുന്ന ഇക്കാലത്ത് പോലീസില്‍ ക്രിമിനല്‍ സ്വഭാവമുള്ളവര്‍ വര്‍ധിച്ച് വരുന്നുവെന്ന ആരോപണം ശക്തമായി കൊണ്ടിരിക്കുന്ന കാലത്താണ് നല്ല ഇടപെടലുകളിലൂടെയും സൗഹൃദ സമീപനത്തിലൂടെയും വളപട്ടണം പോലീസ് രാജ്യത്തിന് തന്നെ അഭിമാനിക്കുന്ന നേട്ടത്തിലേക്ക് നടന്നുകയറിയത്. പോലീസുകാര്‍ മനുഷ്യത്വമില്ലാത്തവരാണെന്ന ഒരു ധാരണ പൊതുസമൂഹത്തില്‍ വളര്‍ന്നുവരുമ്പോഴാണ് … Continue reading "വളപട്ടണം മാതൃക സംസ്ഥാനത്ത് വെളിച്ചമാകട്ടെ"

Published On:Jan 8, 2018 | 1:44 pm

രാജ്യത്തെ മികച്ച പോലീസ് സ്റ്റേഷനുകളെ തെരഞ്ഞെടുത്തപ്പോള്‍ ഒമ്പതാം സ്ഥാനം ലഭിച്ച വളപട്ടണം നല്‍കുന്ന ചില നല്ല പാഠങ്ങളുണ്ട്. സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളൊന്നാകെ വളപട്ടണത്തിന്റെ പാത പിന്തുടരാന്‍ തയ്യാറാകണം. പ്രത്യേകിച്ച് പോലീസുകാര്‍ വലിയ തോതിലുള്ള ആരോപണങ്ങളും പ്രതിസന്ധികളും നേരിട്ട് കൊണ്ടിരിക്കുന്ന ഇക്കാലത്ത് പോലീസില്‍ ക്രിമിനല്‍ സ്വഭാവമുള്ളവര്‍ വര്‍ധിച്ച് വരുന്നുവെന്ന ആരോപണം ശക്തമായി കൊണ്ടിരിക്കുന്ന കാലത്താണ് നല്ല ഇടപെടലുകളിലൂടെയും സൗഹൃദ സമീപനത്തിലൂടെയും വളപട്ടണം പോലീസ് രാജ്യത്തിന് തന്നെ അഭിമാനിക്കുന്ന നേട്ടത്തിലേക്ക് നടന്നുകയറിയത്. പോലീസുകാര്‍ മനുഷ്യത്വമില്ലാത്തവരാണെന്ന ഒരു ധാരണ പൊതുസമൂഹത്തില്‍ വളര്‍ന്നുവരുമ്പോഴാണ് വളപട്ടണത്തെ പോലീസുകാരുടെ ഈ മാതൃക ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ മറ്റ് പോലീസ് സ്റ്റേഷനുകളിലെ പോലീസുദ്യോഗസ്ഥരും തയ്യാറായാല്‍ നമുക്ക് നല്ല മാതൃകയാണ് ഇന്ന് സൃഷ്ടിച്ചെടുക്കാന്‍ കഴിയുന്നത്.
കേസിന്റെ എണ്ണം കുറക്കുക,പൊതുജനങ്ങളോടുള്ള സമീപനം, ഉത്തരവാദിത്വം, വാറണ്ട്, ക്രിമിനല്‍ പ്രതികളെ പിടികൂടല്‍, ദൗര്‍ബല്യം, എല്ലാം നോക്കിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഐ എസ് ഒ സര്‍ട്ടിഫിക്കറ്റ് നല്‍കുകയുള്ളൂ. പണവും പദവിയും നോക്കാതെ കേസുകളില്‍ നിഷ്പക്ഷമായ ഇടപെടലുകളാണ് പോലീസ് ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടത്. കോഴിക്കോട് നടന്ന സംഭവങ്ങള്‍ പോലെയുള്ളവ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രതയാണ് പോലീസ് നേതൃത്വത്തില്‍ ഉണ്ടാകേണ്ടത്.
അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖം നോക്കാതെ നടപടി തലപ്പത്തുള്ളവരില്‍ നിന്ന് ഉണ്ടാകണം. അങ്ങിനെ വരുമ്പോള്‍ ഇനി പോലീസുകാര്‍ക്കും തെറ്റുകള്‍ ചെയ്യാതിരിക്കാനുള്ള പ്രേരണ അതില്‍ നിന്നുണ്ടാകും. അതിന് മാനസികമായും ശാരീരികമായും പോലീസിന്റെ സ്വഭാവത്തില്‍ അടിമുടി മാറ്റം ഉണ്ടാകേണ്ടതുണ്ട്. അതിനുള്ള പ്രവര്‍ത്തനം തലപ്പത്ത് മുതല്‍ താഴെതട്ട് വരെ ഉണ്ടാകാനുളള ജാഗ്രതയാണ് ഉണ്ടാകേണ്ടത്. അങ്ങിനെ വരുമ്പോള്‍ വളപട്ടണത്തിനെ പോലെ മാതൃകാപോലീസ് സ്റ്റേഷനുകള്‍ ഇനിയും ഉണ്ടാകും. അത് ജനങ്ങള്‍ക്കിടയില്‍ ആത്മവിശ്വാസവും സുരക്ഷിതത്വ ചിന്തയും വളര്‍ത്തും. അങ്ങിനെ നല്ല സംസ്‌കാരവും നല്ല നിലവാരവുമുള്ള ജനങ്ങളെ സൃഷ്ടിച്ചെടുക്കുന്നതിന് അത് വഴിവെക്കും. വളപട്ടണത്തെ ഈ മാതൃക സംസ്ഥാനത്തൊട്ടും പടരട്ടെയെന്ന് നമുക്ക് ആശിക്കാം.

LIVE NEWS - ONLINE

 • 1
  47 mins ago

  മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ ബി.ജെ.പി വിട്ടു

 • 2
  2 hours ago

  മണല്‍ ലോറിയിടിച്ച് ടൈലറിംഗ് ഷോപ്പുടമയായ യുവതി മരിച്ചു

 • 3
  3 hours ago

  ‘ബിഗ് സിസ്റ്റര്‍’ എന്ന് എഴുതിയതിനൊപ്പം മിഷയുടെ ചിത്രം പങ്കുവച്ച് ഷാഹിദ്

 • 4
  3 hours ago

  രാഷ്ട്രീയ പ്രമേയ ഭേദഗതി വിജയമോ പരാജയമോ അല്ല: യെച്ചൂരി

 • 5
  3 hours ago

  കോണ്‍ഗ്രസ് നേതാവിന്റെ കൊല; സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിക്ക് വധശിക്ഷ

 • 6
  3 hours ago

  കോണ്‍ഗ്രസ് നേതാവിന്റെ കൊല; സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിക്ക് വധ ശിക്ഷ

 • 7
  3 hours ago

  നായ കടിച്ചു കീറിയ നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍

 • 8
  3 hours ago

  മന്ത്രി ജലീലിന്റെ പ്രസ്താവന വര്‍ഗീയ ധ്രുവീകരണത്തിന്: കെപിഎ മജീദ്

 • 9
  3 hours ago

  സ്ത്രീകളെ വിവസ്ത്രയാക്കി സിനിമാ കച്ചവടം നടത്തിയിട്ടില്ല: ബാലചന്ദ്ര മേനോന്‍