Monday, July 22nd, 2019

വകതിരിവ് 21ന് തീയറ്ററുകളിലെത്തും

മാതാപിതാക്കളെ ധിക്കരിച്ച് വളരുന്നവര്‍ക്കായി ഒരു സിനിമ

Published On:Jun 13, 2019 | 12:03 pm

സ്വന്തം ലേഖകന്‍

കണ്ണൂര്‍: കുട്ടികളെ ഓര്‍ത്ത് ദുഖിക്കുന്ന മാതാപിതാക്കള്‍ക്കായി ഒരു സിനിമ. ഒപ്പം മാതാപിതാക്കളെ ധിക്കരിച്ച് വളരുന്ന കുട്ടികളും കാണണം ഈ സിനിമ. എല്ലാവിഭാഗം ജനങ്ങളും ഏകോദര സഹോദരങ്ങളെ പോലെ ജീവിക്കുന്ന മൈത്രി മംഗലം ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ഒരു ദിവസം ബാലന്‍ നായരുടെ കുഴിമാടത്തിലെ തെങ്ങും തൈ കര്‍ഷകശ്രീ ഗീവര്‍ഗീസിന്റെ കുഴിമാടത്തിലും കര്‍ഷകശ്രീ ഗീവര്‍ഗീസിന്റെ കുഴിമാടത്തിലെ കുരിശ് ബാലന്‍ നായരുടെ കുഴിമാടത്തിലും കാണപ്പെട്ടു. തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ‘വകതിരിവ്’ എന്ന സിനിമയില്‍ കൈകാര്യം ചെയ്യുന്നത്. നാട്ടിലെ സര്‍വ്വാദരണീയനായ വിവേകാനന്ദന്‍ മാഷുടെ മക്കള്‍ വഴിതെറ്റിപോകുന്നതും തെറ്റ് തിരിച്ചറിഞ്ഞ് തിരികെയെത്തുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.
വിവേകാനന്ദന്‍ മാഷായി ജോയ്മാത്യുവാണ് അഭിനയിക്കുന്നത്. ഭാര്യയായി ശാന്തികൃഷ്ണയും മകനായി അല്‍ത്താഫും മകളായി മീനാക്ഷിയും വേഷമിടുന്നുണ്ട്. രേവതി, ലാലുഅലക്‌സ്, കൈലാഷ്, നാരായണന്‍കുട്ടി, ചാലിപാല, സുനില്‍ സുഗത തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
ചേലോറ സ്വദേശി മുഹമ്മദലി കുഞ്ഞി കണിയാട്ട് കഥയും തിരക്കഥയും സംഭാഷണവും സംവിധാനവുമൊരുക്കുന്നു. തൊടുപുഴ, കോതമംഗലം തുടങ്ങിയ സ്ഥലങ്ങളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ 21ന് ബ്ലാക്ക് ക്യാറ്റ് എന്റര്‍ടൈമെന്റിസിന്റെ ബാനറില്‍ തീയറ്ററുകളിലെത്തും.

 

LIVE NEWS - ONLINE

  • 1
    2 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    3 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    3 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    4 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    4 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    5 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    6 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    6 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    6 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു