Friday, April 26th, 2019

വാജ്‌പേയിയുടെ നില അതീവ ഗുരുതരം

പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ സന്ദര്‍ശിച്ചു.

Published On:Aug 16, 2018 | 7:05 am

ന്യൂഡല്‍ഹി:  ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ആരോഗ്യ നില കഴിഞ്ഞ 24 മണിക്കൂറായി അതീവഗുരുതരമെന്ന് ആശുപത്രി അധികൃതര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ സന്ദര്‍ശിച്ചു.
മോദിക്ക് ശേഷം റയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍, ബിജെപി എംപി മീനാക്ഷി ലേഖി, സ്മൃതി ഇറാനി എന്നിവരും വാജ്‌പേയിയെ സന്ദര്‍ശിച്ചു. ജൂണ്‍ 11നാണ് വാജ്‌പേയിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. ശ്വാസതടസ്സം, മൂത്രതടസ്സം, വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയെ തുടര്‍ന്നാണു വാജ്‌പേയിയെ ആശുപത്രിയിലാക്കിയത്. കുറച്ചുകാലമായി അദ്ദേഹത്തിന്റെ ഒരു വൃക്ക മാത്രമെ പ്രവര്‍ത്തിക്കുന്നുള്ളൂ.

 

LIVE NEWS - ONLINE

  • 1
    5 mins ago

    രാജസ്ഥാന് മിന്നും ജയം

  • 2
    17 mins ago

    ആലപ്പുഴയില്‍ വാഹനാപകടം; മൂന്നു കണ്ണൂര്‍ സ്വദേശികള്‍ മരിച്ചു

  • 3
    11 hours ago

    കനത്ത മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • 4
    13 hours ago

    നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

  • 5
    14 hours ago

    ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

  • 6
    17 hours ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 7
    18 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 8
    21 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 9
    21 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍