സംഗീത സംവിധായകന് എം. ജയചന്ദ്രനാണ് വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്
സംഗീത സംവിധായകന് എം. ജയചന്ദ്രനാണ് വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്
മറന്നുവോ പൂമകളേ’ എന്ന ഗാനം ‘കസൂ’വില്‍ വായിച്ച് ഗായിക വൈക്കം വിജയലക്ഷ്മി. സംഗീത സംവിധായകന് എം. ജയചന്ദ്രനാണ് വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
‘പ്രിയപ്പെട്ട വിജി എത്ര മനോഹരമായാണ് എന്റെ മറന്നുവോ പുമകളേ എന്ന ഗാനം അവളുടെ പ്രിയപ്പെട്ടസംഗീതോപകരണമായ കസൂവില്‍ വായിച്ചത്. കഴിവും പ്രാഗല്ഭ്യവുമുള്ള അസാമാന്യയായ സംഗീതജ്ഞയാണ് അവള്. സംഗീതത്തോട് അവള് കാണിക്കുന്ന കാണിക്കുന്ന ആത്മാര്‍ഥത വളരെ വലുതാണ്. തലമുറകള്‍ക്കും സംസ്കാരങ്ങള്‍ക്കും അതീതമായി മാറും അവളുടെ സംഗീതം’ വീഡിയോ പങ്കുവച്ച് കൊണ്ട് ജയചന്ദ്രന് കുറിച്ചു.