Monday, June 17th, 2019

വൈക്കം വിജയലക്ഷ്മി വിവാഹിതയാവുന്നു

ഒക്ടോബര്‍ 22ന് വൈക്കം മഹാദേവക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം.

Published On:Sep 6, 2018 | 7:47 am

കോട്ടയം: മലയാളത്തിന്റെ പ്രിയഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു. പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ നാരായണന്‍ നായരുടെയും ലൈലാ കുമാരിയുടെയും മകന്‍ എന്‍. അനൂപാണ് വരന്‍. ഒക്ടോബര്‍ 22ന് വൈക്കം മഹാദേവക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം. ഇന്റീരിയര്‍ ഡെക്കറേഷന്‍ കോണ്‍ട്രാക്ടറും മിമിക്രി കലാകാരനുമാണ് അനൂപ്. വിജയലക്ഷ്മിയുടെ സംഗീതം ഏറെ ഇഷ്ടപ്പെടുന്ന അനൂപ് ഒടുവില്‍ അവരെ തന്നെ ജീവിത സഖിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. കലാരംഗത്തും സംഗീത രംഗത്തും അറിവും പരിചയവുമുള്ള അനൂപിന്റെ വ്യക്തിപ്രഭാവം വിജയലക്ഷ്മിയെ ആകര്‍ഷിച്ചു.
ഉദയനാപുരം ഉഷാനിവാസില്‍ വി. മുരളീധരന്റെയും വിമലയുടെയും ഏകമകളാണ് വിജയലക്ഷ്മി. ‘സെല്ലുലോയ്ഡ്’ എന്ന മലയാള സിനിമയിലെ ‘കാറ്റേ കാറ്റേ നീ പൂക്കാ മരത്തില്‍ പാട്ടും മൂളിവന്നു…’ എന്ന ഗാനത്തിലൂടെയാണ് ചലച്ചിത്രലോകത്ത് കൂടുതല്‍ ശ്രദ്ധ നേടിയത്. ഈ ഗാനത്തിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരവും തൊട്ടടുത്ത വര്‍ഷം ‘ഒറ്റയ്ക്ക് പാടുന്ന…’ എന്ന ഗാനത്തിലൂടെ സംസ്ഥാന പുരസ്‌കാരവും കരസ്ഥമാക്കി.

 

LIVE NEWS - ONLINE

  • 1
    4 hours ago

    ജെ.പി. നഡ്ഡ ബി.ജെ.പി. ദേശീയ വര്‍ക്കിങ് പ്രസിഡന്റ്; അമിത് ഷാ അധ്യക്ഷനായി തുടരും

  • 2
    6 hours ago

    സൈനിക വാഹനം സ്ഫോടനത്തില്‍ തകര്‍ന്നു

  • 3
    7 hours ago

    മമതയുമായി ഡോക്ടര്‍മാരുടെ സംഘടനകള്‍ നടത്തിയ ചര്‍ച്ച വിജയം: ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

  • 4
    10 hours ago

    തലശ്ശരേിയിലെ ബി.ജെ.പി നേതാവ് എം.പി.സുമേഷ് വധശ്രമക്കേസില്‍ ആറ് സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 5
    11 hours ago

    പശ്ചിമ ബംഗാളിലെ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി മമത ഇന്ന് ചര്‍ച്ച നടത്തും

  • 6
    13 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 7
    13 hours ago

    സര്‍ക്കാറിന് തിരിച്ചടി; ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഹൈക്കോടതി സ്‌റ്റേ ചെയ്തു

  • 8
    14 hours ago

    ഡോക്ടര്‍മാരുടെ പണിമുടക്ക് പൂര്‍ണം; രോഗികള്‍ വലഞ്ഞു

  • 9
    15 hours ago

    അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി