Wednesday, November 21st, 2018

വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരി അന്തരിച്ചു

  പാലക്കാട് : അഷ്ട വൈദ്യ പരമ്പരയിലെ പ്രധാനിയും മേഴത്തൂര്‍ വൈദ്യമഠത്തിലെ കാരണവരുമായ വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരി(84) അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയില്‍ ഇന്നലെ വൈകിട്ട് 3.55 നായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഈ മാസം തുടക്കം മുതല്‍ ഇവിടെ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി മൃതദേഹം വൈദ്യ മഠത്തിലെത്തിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാരമ്പര്യ സിദ്ധികളുടെ ഈറ്റില്ലമായ വൈദ്യമഠത്തില്‍ വൈദ്യശാസ്ത്ര മഹോദധി വലിയ നാരായണന്‍ നമ്പൂതിരിയുടെയും ഉണിക്കാളി അന്തര്‍ജനത്തിന്റെയും മകനായി പിറന്ന കുട്ടന്‍ നമ്പൂതിരിയാണ് … Continue reading "വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരി അന്തരിച്ചു"

Published On:Oct 19, 2013 | 11:39 am

vaidyamadom cheriya narayanan namboodiri full

 
പാലക്കാട് : അഷ്ട വൈദ്യ പരമ്പരയിലെ പ്രധാനിയും മേഴത്തൂര്‍ വൈദ്യമഠത്തിലെ കാരണവരുമായ വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരി(84) അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയില്‍ ഇന്നലെ വൈകിട്ട് 3.55 നായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഈ മാസം തുടക്കം മുതല്‍ ഇവിടെ ചികിത്സയിലായിരുന്നു.
ഇന്നലെ രാത്രി മൃതദേഹം വൈദ്യ മഠത്തിലെത്തിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാരമ്പര്യ സിദ്ധികളുടെ ഈറ്റില്ലമായ വൈദ്യമഠത്തില്‍ വൈദ്യശാസ്ത്ര മഹോദധി വലിയ നാരായണന്‍ നമ്പൂതിരിയുടെയും ഉണിക്കാളി അന്തര്‍ജനത്തിന്റെയും മകനായി പിറന്ന കുട്ടന്‍ നമ്പൂതിരിയാണ് പില്‍ക്കാലത്ത് ലോകമറിഞ്ഞ ആയുര്‍വേദ ചികില്‍സകനായത്. മേഴത്തൂര്‍ വൈദ്യമഠം വൈദ്യശാല നഴ്‌സിങ് ഹോം ചീഫ് ഫിസിഷ്യനായിരുന്നു ഇദ്ധേഹം. ആയുര്‍വേദ വൈദ്യ രംഗത്തെ നിത്യ വിസ്മയമായ ഇദ്ധേഹത്തിന്റെ മുത്തച്ഛന്‍ വലിയ നാരായണന്‍ നമ്പൂതിരിയായിരുന്നു ഗുരു. വൈദ്യമഠം വൈദ്യശാല ദേശീയ – രാജ്യാന്തര തലങ്ങളില്‍ ശ്രദ്ധയാകര്‍ഷിച്ചത് വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരിയുടെ കാലത്താണ്. ആയുര്‍വേദം, സിദ്ധ വൈദ്യ, അലോപ്പതി ശാഖകളെ സമന്വയിപ്പിച്ച് അര്‍ബുദ ചികില്‍സയ്ക്ക് പുതിയ മാനങ്ങള്‍ കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. ആത്മകഥല്ലയായ ആല്‍ബത്തിലെ ഓര്‍മകള്‍, ചികില്‍സാനുഭവങ്ങള്‍, ഹസ്ത്യായുര്‍വേദം, ജനനം മുതല്‍ മരണം വരെ, കേരള മാഹാത്മ്യം, ഗര്‍ഗഭാഗവതം എന്നിവ ഉള്‍പ്പെടെ പതിനെട്ടോളം പുസ്തകങ്ങള്‍ ഇദ്ധേഹം എഴുതിയിട്ടുണ്ട്. ലേഖനങ്ങള്‍ കവിതകള്‍ വേറെയും. 2009ല്‍ കേരള സര്‍ക്കാരിന്റെ ആയുര്‍വേദാചാര്യ പുരസ്‌കാരം ലഭിച്ചു. മേലത്തൂര്‍ കോടനാട്-പുല്ലാനിക്കാവ് ക്ഷേത്രം മാനേജിങ് ട്രസ്റ്റി, ദക്ഷിണാമൂര്‍ത്തി ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ : കീഴ്പ്രക്കാട്ടില്‍ മനയില്‍ ശാന്ത അന്തര്‍ജനം. മക്കള്‍: നാരായണന്‍ (മാനേജിങ് പാര്‍ട്ണര്‍, വൈദ്യമഠം വൈദ്യശാല നഴ്‌സിങ് ഹോം), ഡോ. വാസുദേവന്‍ (വൈദ്യമഠം വൈദ്യശാല നഴ്‌സിങ് ഹോം). ഡോ. പ്രസന്ന (വൈദ്യരത്‌നം ആയുര്‍വേദ കോളജ് അധ്യാപിക), ലത (വൈദ്യമഠം നഴ്‌സിങ് ഹോം ഏജന്‍സി, രാമമംഗലം), ഡോ. നീലകണ്ഠന്‍ (വൈദ്യമഠം വൈദ്യശാല നഴ്‌സിങ് ഹോം). മരുമക്കള്‍: റോഷ്‌നി, അനിത, ഹരി (ഏജീസ് ഓഫിസ്,തൃശൂര്‍), ഡോ. കെ.എന്‍. സുബ്രഹ്മണ്യന്‍ (ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍,കൂത്താട്ടുകുളം), സാവിത്രി.

LIVE NEWS - ONLINE

 • 1
  3 hours ago

  ശബരിമലയില്‍ പോയ ഭക്തനെ കാണാനില്ലെന്ന് പരാതി

 • 2
  5 hours ago

  സന്നിധാനത്ത് കര്‍പ്പൂരാഴിയുമായി ഭക്തര്‍

 • 3
  6 hours ago

  യതീഷ് ചന്ദ്രയെ വിമര്‍ശിച്ച് പൊന്‍ രാധാകൃഷ്ണന്‍

 • 4
  9 hours ago

  സംഘര്‍ഷമാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്താന്‍ കാരണം: എ ജി

 • 5
  12 hours ago

  അപകട മരണവാര്‍ത്തകള്‍ നാടിനെ വിറങ്ങലിപ്പിക്കുമ്പോള്‍

 • 6
  12 hours ago

  ശബരിമല സുരക്ഷ;കെ സുരേന്ദ്രന് ജാമ്യം

 • 7
  13 hours ago

  പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും: ഹൈക്കോടതി

 • 8
  13 hours ago

  എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

 • 9
  14 hours ago

  ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി