Tuesday, October 16th, 2018

പ്രതിരോധ കുത്തിവെപ്പുമായി സഹകരിക്കണം

ഓരോവര്‍ഷവും ഇന്ത്യയില്‍ രണ്ടരക്കോടി കുട്ടികള്‍ക്ക് അഞ്ചാംപനി ബാധിക്കുന്നു. ഇതില്‍ അരലക്ഷത്തോളം കുട്ടികള്‍ മരിക്കുന്നു. പ്രധാനമായും കുട്ടികളെ മാത്രം ബാധിക്കുന്ന രോഗമാണ് അഞ്ചാംപനി (മീസില്‍സ്). മീസില്‍സ്, റൂബെല്ല രോഗങ്ങള്‍മൂലം ലോകത്തുണ്ടാകുന്ന മരണങ്ങളില്‍ മൂന്നിലൊന്നും നമുടെ രാജ്യത്താണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഈ വൈറസ് ജന്യ രോഗങ്ങളെ ഉന്മൂലനം ചെയ്യുവാനുള്ള തീവ്രശ്രമത്തിലാണ് ആരോഗ്യവകുപ്പ്. മാരകമായ രോഗത്തെ പ്രതിരോധിക്കുന്നതിന് കുട്ടികളില്‍ പ്രതിരോധ കുത്തിവെപ്പ് നടത്തിവരികയാണിപ്പോള്‍. ഇതിനെതിരെ സംസ്ഥാനത്തെ ചില ജില്ലകളില്‍ നടന്നുവരുന്ന അനാവശ്യ പ്രചരണങ്ങള്‍ സമൂഹത്തിന് തന്നെ വേദനയാവുകയാണ്. ആരോഗ്യ പ്രവര്‍ത്തകരുടെയും … Continue reading "പ്രതിരോധ കുത്തിവെപ്പുമായി സഹകരിക്കണം"

Published On:Dec 4, 2017 | 1:33 pm

ഓരോവര്‍ഷവും ഇന്ത്യയില്‍ രണ്ടരക്കോടി കുട്ടികള്‍ക്ക് അഞ്ചാംപനി ബാധിക്കുന്നു. ഇതില്‍ അരലക്ഷത്തോളം കുട്ടികള്‍ മരിക്കുന്നു. പ്രധാനമായും കുട്ടികളെ മാത്രം ബാധിക്കുന്ന രോഗമാണ് അഞ്ചാംപനി (മീസില്‍സ്). മീസില്‍സ്, റൂബെല്ല രോഗങ്ങള്‍മൂലം ലോകത്തുണ്ടാകുന്ന മരണങ്ങളില്‍ മൂന്നിലൊന്നും നമുടെ രാജ്യത്താണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഈ വൈറസ് ജന്യ രോഗങ്ങളെ ഉന്മൂലനം ചെയ്യുവാനുള്ള തീവ്രശ്രമത്തിലാണ് ആരോഗ്യവകുപ്പ്. മാരകമായ രോഗത്തെ പ്രതിരോധിക്കുന്നതിന് കുട്ടികളില്‍ പ്രതിരോധ കുത്തിവെപ്പ് നടത്തിവരികയാണിപ്പോള്‍. ഇതിനെതിരെ സംസ്ഥാനത്തെ ചില ജില്ലകളില്‍ നടന്നുവരുന്ന അനാവശ്യ പ്രചരണങ്ങള്‍ സമൂഹത്തിന് തന്നെ വേദനയാവുകയാണ്. ആരോഗ്യ പ്രവര്‍ത്തകരുടെയും സ്‌കൂള്‍ അധികൃതരുടെയും രക്ഷിതാക്കളുടെയും പൂര്‍ണ പിന്തുണയോടെ മാത്രമെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിയൂ. മരണത്തിന്റെയും രോഗത്തെ തുടര്‍ന്നുണ്ടായേക്കാവുന്ന ശാരീരിക വൈകല്യങ്ങളുടെയും പിടിയില്‍ നിന്ന് കുട്ടികളെ രക്ഷിക്കേണ്ടതിന്റെ ആവശ്യകത സമൂഹത്തെ മനസിലാക്കിക്കൊടുക്കുന്നതിന് ആരോഗ്യപ്രവര്‍ത്തകരും ഡോക്ടര്‍മാരും മുന്നിട്ടിറങ്ങിയിട്ടും ഒരുവിഭാഗം ആളുകള്‍ ജനങ്ങളെ തെറ്റി ദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരണം നടത്തുന്നത് നമ്മുടെ കുട്ടികളോട് ചെയ്യുന്ന ക്രൂരതയാണ്. സമ്മതപത്രം നല്‍കുന്ന രക്ഷിതാക്കളുടെ കുട്ടികള്‍ക്ക് മാത്രമെ പ്രതിരോധ കുത്തിവെപ്പ് നല്‍കാവു എന്ന ഒരു പരാതി നിലനില്‍ക്കില്ലെന്ന് പറഞ്ഞ് തള്ളിയ ഹൈക്കോടതി ഉത്തരവാണ് ഇപ്പോള്‍ ആരോഗ്യ വകുപ്പിന് ആശ്വാസമായുള്ളത്. സമ്മതപത്രം വാങ്ങി പ്രതിരോധ കുത്തിവെപ്പ് നടത്തുന്ന ഒരു കീഴ്‌വഴക്കം അനുവദിക്കാനാവില്ലെന്ന ഹൈക്കോടതി ഉത്തരവ് പ്രതിരോധ കുത്തിവെപ്പ് ഇതുവരെ എടുക്കാത്ത കുട്ടികള്‍ക്ക് അതെടുക്കുന്നതിനുള്ള തടസം ഒഴിവാക്കിയിരിക്കയാണിപ്പോള്‍. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികളുള്ളത്. അവിടെ അറുപത് ശതമാനം കുട്ടികള്‍ക്ക് മാത്രമെ പ്രതിരോധ കുത്തിവെപ്പ് നല്‍കാനായിട്ടുള്ളൂ. കുത്തിവെപ്പിനെതിരെയുള്ള പ്രചരണമാണ് തടസം. ഇത് ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാനുള്ള പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നു. കുട്ടികള്‍ ആരോഗ്യത്തോടെ വളരേണ്ടത് അച്ഛനമ്മമാരുടെ മാത്രം ആവശ്യമല്ല. രാജ്യത്തിന്റെ ആവശ്യമാണ്. രക്ഷിതാക്കളുടെ എതിര്‍പ്പിനെ മറികടന്ന് നിര്‍ബന്ധിച്ച് പ്രതിരോധ കുത്തിവെപ്പ് നടത്തുന്ന നയം ആരോഗ്യവകുപ്പിനില്ല. ആയതിനാല്‍ രോഗത്തെ ഉന്മൂലനം ചെയ്യാനുള്ള ആരോഗ്യ വകുപ്പിന്റെ സദുദ്ദേശപരമായ പ്രവര്‍ത്തനങ്ങളുമായി കൂട്ടായി സഹകരിക്കുകയാണ് വേണ്ടത്.

 

LIVE NEWS - ONLINE

  • 1
    3 mins ago

    ഗതാഗത തടസം; നടി രവീണ ടണ്ടനെതിരെ കേസ്

  • 2
    21 mins ago

    ഇന്ധന വില ഇന്നും കൂടി

  • 3
    23 mins ago

    വാളയാര്‍ ചെക്ക് പോസ്റ്റില്‍ 11 കിലോ സ്വര്‍ണം പിടികൂടി

  • 4
    26 mins ago

    കെ.എസ്.ആര്‍.ടിസി ജീവനക്കാരുടെ മിന്നല്‍ സമരം; യാത്രക്കാര്‍ വലഞ്ഞു

  • 5
    1 hour ago

    മീ ടു; ഷെറിന്‍ സ്റ്റാന്‍ലിക്കെതിരെ നടപടി തുടരും

  • 6
    1 hour ago

    മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്‍ അന്തരിച്ചു

  • 7
    1 hour ago

    മുഖ്യമന്ത്രി നാളെ ഗള്‍ഫിലേക്ക്

  • 8
    3 hours ago

    ബിജെപി വനിതാ പഞ്ചായത്തംഗത്തെയും ബന്ധുക്കളെയും വീടുകയറി ആക്രമിച്ചു

  • 9
    3 hours ago

    പതിനേഴുകാരിയുടെ ആത്മഹത്യ; വീട്ടമ്മ അറസ്റ്റില്‍