കുത്തിവെപ്പുകള്‍ ഒഴിവാക്കരുത്

Published:August 1, 2016

Rubella Vaccine Full

 

 

 

കുത്തിവെപ്പുകല്‍ പലപ്പോഴും നാം സൗകര്യപൂര്‍വം ഒഴിവാക്കാറാണ് പതിവ്. എന്നാല്‍ ഇത് ഭാവിയില്‍ പലവിധ ബുട്ടിമുട്ടുകള്‍ സൃഷ്ടിക്കാറുണ്ട്. അതുകൊണ്ട് തന്നെ കുത്തിവെപ്പുകള്‍ ഒഴിവാക്കരുത്.
സര്‍ക്കാര്‍തലത്തിലും അല്ലാതെയും പ്രതിരോധ കുത്തിവെപ്പുകളുടെ പ്രാധാന്യത്തെക്കുറിച്ച് നിരന്തരം ബോധവല്‍ക്കരണ പരിപാടികള്‍ നടന്നുവരികയാണ്. കേരളംപോലെ സാക്ഷരതയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു സംസ്ഥാനത്ത് അടുത്തകാലത്തായി പത്രമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകള്‍ ഞെട്ടലോടെ മാത്രമേ ശ്രദ്ധിക്കാന്‍പറ്റു. സംസ്ഥാനത്ത് ഈയടുത്തു കണ്ട ഡിഫ്തീരിയ രോഗബാധയുടെ വാര്‍ത്തയാണത്. രണ്ടു കുട്ടികള്‍ മരിക്കുകയും പത്തോളം പേരില്‍ രോഗം ഉള്ളതായി സ്ഥിരീകരിക്കുകയും ചെയ്തു. ബോധവല്‍ക്കരണ പരിപാടികള്‍ക്കിടയിലും ബോധപൂര്‍വമോ അല്ലാതെയോ വാക്‌സിനേഷന്‍ എടുക്കാന്‍ മടികാണിക്കുന്നവരും സൗകര്യപൂര്‍വം മറക്കുന്നവരും ഒരുതരം വാക്‌സിന്‍വിരുദ്ധ വികാരത്തിന് അടിമപ്പെട്ടവരും ഉണ്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു.
അനേകവര്‍ഷത്തെ ഗവേഷണ പരീക്ഷണങ്ങള്‍ക്കൊടുവില്‍ ഒരുകാലത്ത് മരണത്തിന്റെ പര്യായമായി മാത്രം കാണാന്‍ സാധിച്ചിരുന്ന പല മാരകരോഗങ്ങളും ഇന്ന് മനുഷ്യന്റെ കൈപ്പിടിയില്‍ ഒതുക്കാന്‍ സാധിച്ചിട്ടുണ്ട്. ആളുകളെ ഈയാംപാറ്റകളെപ്പോലെ കൊന്നൊടുക്കിയിരുന്ന വസൂരിപോലുള്ള രോഗങ്ങളെ ഇന്ന് ഈ ഭൂമുഖത്തുനിന്നുതന്നെ തുടച്ചുമാറ്റാന്‍ നമുക്കു സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കുത്തിവെപ്പുകള്‍ ഒഴിവാക്കരുതെന്നാണ് ആരോഗ്യ രംഗത്തെ പ്രമുഖരുടെ അഭിപ്രായം.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.