Wednesday, September 19th, 2018

അവധിക്കാല ക്ലാസുകള്‍; അച്ചടക്കം പഠിപ്പിക്കേണ്ടിവരും

      കണ്ണൂര്‍: സ്‌കൂള്‍ അവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നത് നിരോധിച്ചുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍. സിബിഎസ് സി, ഐസിഎസ് ഇ സിലബസ് പിന്തുടരുന്ന സ്‌കൂളുകള്‍ ഉള്‍പ്പെടെ എല്ലാ ഗവ. എയ്ഡഡ്, അണ്‍എയ്ഡഡ്, ലോവര്‍ പ്രൈമറി, അപ്പര്‍പ്രൈമറി ഹൈസ്‌കൂളുകളിലും അവധിക്കാലത്ത് ക്ലാസുകള്‍ നടക്കുന്നില്ലെന്ന് പ്രധാനാധ്യാപകര്‍ ഉറപ്പാക്കണം. ഡയറക്ടറുടെ മുന്‍വര്‍ഷങ്ങളിലെ സര്‍ക്കുലര്‍ കൂടാതെ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷനും മധ്യവേനലവധിക്കാലത്ത് സ്‌കൂളുകളില്‍ ക്ലാസുകള്‍ നടക്കുന്നില്ലെന്ന് പ്രത്യേകം ഉറപ്പ് വരുത്തണമെന്ന് സര്‍ക്കാറിനോട് … Continue reading "അവധിക്കാല ക്ലാസുകള്‍; അച്ചടക്കം പഠിപ്പിക്കേണ്ടിവരും"

Published On:May 4, 2017 | 12:45 pm

 

Teacher and Student Full

 

 
കണ്ണൂര്‍: സ്‌കൂള്‍ അവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നത് നിരോധിച്ചുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍. സിബിഎസ് സി, ഐസിഎസ് ഇ സിലബസ് പിന്തുടരുന്ന സ്‌കൂളുകള്‍ ഉള്‍പ്പെടെ എല്ലാ ഗവ. എയ്ഡഡ്, അണ്‍എയ്ഡഡ്, ലോവര്‍ പ്രൈമറി, അപ്പര്‍പ്രൈമറി ഹൈസ്‌കൂളുകളിലും അവധിക്കാലത്ത് ക്ലാസുകള്‍ നടക്കുന്നില്ലെന്ന് പ്രധാനാധ്യാപകര്‍ ഉറപ്പാക്കണം.
ഡയറക്ടറുടെ മുന്‍വര്‍ഷങ്ങളിലെ സര്‍ക്കുലര്‍ കൂടാതെ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷനും മധ്യവേനലവധിക്കാലത്ത് സ്‌കൂളുകളില്‍ ക്ലാസുകള്‍ നടക്കുന്നില്ലെന്ന് പ്രത്യേകം ഉറപ്പ് വരുത്തണമെന്ന് സര്‍ക്കാറിനോട് നിര്‍ദേശിച്ചിട്ടുണ്ട്.
കഠിനമായ ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ സംസ്ഥാന വിദ്യാഭ്യാസ ചട്ടങ്ങള്‍ക്കും വകുപ്പിന്റെ നിര്‍ദേശങ്ങള്‍ക്കും വിരുദ്ധമായി മധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്ന സ്‌കൂള്‍ അധികാരികള്‍ , പ്രധാനാധ്യാപകര്‍, അധ്യാപകര്‍ എന്നിവര്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കും.
നിര്‍ദേശം ലംഘിച്ച് ക്ലാസുകള്‍ നടത്തിയാല്‍ ക്ലാസിലോ യാത്രക്കിടയിലോ കുട്ടികള്‍ക്ക് വേനല്‍ചൂട് മൂലം സംഭവിക്കാവുന്ന അത്യാഹിതങ്ങള്‍ക്കും ഇവര്‍ വ്യക്തിപരമായി ഉത്തരവാദികളായിരിക്കും.

LIVE NEWS - ONLINE

  • 1
    3 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    4 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    6 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    8 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    10 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    11 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    12 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    14 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    14 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു