Thursday, November 15th, 2018

ദിവസവും ഫൗണ്ടേഷന്‍ ഉപയോഗിക്കുമ്പോള്‍

ഫൗണ്ടേഷനുകളുടെ നിര്‍മ്മാണത്തില്‍ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതിനാല്‍ അവ ചര്‍മ്മത്തിന് ദേഷകരമാകും

Published On:Jul 14, 2018 | 10:24 am

മെയ്ക്കപ്പില്‍ പ്രധാനപ്പെട്ടതാണ് ഫൗണ്ടേഷന്‍. ഫൗണ്ടേഷന്‍ മുഖത്തെ പാടുകള്‍ മറയ്ക്കുകയും നിറം വര്‍ദ്ധിപ്പിച്ച് ആകര്‍ഷകത്വം നല്കുകയും ചെയ്യും. അതിനാല്‍ തന്നെയാണ് ഫൗണ്ടേഷന്‍ പ്രധാനപ്പെട്ടതാവുന്നതും. പലരും പുറത്ത് പോകുമ്പോള്‍ ഫൗണ്ടേഷന്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഫൗണ്ടേഷന്‍ അമിതമായി ഉപയോഗിച്ചാല്‍ എന്ത് സംഭവിക്കും എന്ന് നിങ്ങള്‍ക്ക് അറിയാമോ.
ചര്‍മ്മ സുഷിരങ്ങള്‍ അടയുമ്പോള്‍ ചളിയും അഴുക്കും അതില്‍ കുടുങ്ങി കിടക്കും. ഫൗണ്ടേഷന്‍ ദിവസവും ഉപയോഗിക്കുമ്പോള്‍ ഇത് പ്രശ്‌നമുണ്ടാക്കും. മുഖക്കുരു, തിണര്‍പ്പുകള്‍, ചൊറിച്ചില്‍ എന്നിവ ഉണ്ടാകാവുന്ന ചില പ്രശ്‌നങ്ങളാണ്. ഇത് വേദനയും കാഴ്ചക്ക് അനാകര്‍ഷകത്വവും ഉണ്ടാക്കും. ഇത് സ്ഥിരമായുണ്ടാകുന്നത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കും. ഫൗണ്ടേഷനുകളുടെ നിര്‍മ്മാണത്തില്‍ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതിനാല്‍ അവ ചര്‍മ്മത്തിന് ദേഷകരമാകും.
രാസവസ്തുക്കളാലാണ് ഫൗണ്ടേഷനുകള്‍ നിര്‍മ്മിക്കപ്പെടുന്നത് എന്നതിനാല്‍ അതിന്റെ അമിതോപയോഗം ദോഷകരമാകും. എല്ലാ വസ്തുക്കളും ചര്‍മ്മത്തിലെ ഉപയോഗത്തിന് അനുയോജ്യമല്ല. സംവേദനത്വം കൂടിയ ചര്‍മ്മമുള്ളവരില്‍ ഇത് ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. രാസവസ്തുക്കള്‍ ചര്‍മ്മത്തെ വരള്‍ച്ചയുള്ളതാക്കും. ജലാംശം നഷ്ടപ്പെടുന്നത് ചര്‍മ്മത്തെ അനാകര്‍ഷകമാക്കും. ഈ വരള്‍ച്ച മായ്ക്കുന്നതിന് കൂടുതല്‍ ഫൗണ്ടേഷന്‍ ഉപയോഗിക്കേണ്ടി വരും.

LIVE NEWS - ONLINE

  • 1
    7 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 2
    8 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 3
    9 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 4
    12 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 5
    14 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 6
    15 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 7
    16 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 8
    16 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 9
    16 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി