Wednesday, September 26th, 2018

ഉപ്പ് ആളൊരു കേമനാണ് കേട്ടോ

ഭക്ഷണത്തില്‍ മാത്രം ഉപയോഗിക്കാനല്ല, ഉപ്പിനെക്കൊണ്ട് വെറേയുമുണ്ട് ഗുണങ്ങള്‍

Published On:Sep 28, 2017 | 12:18 pm

ഉപ്പില്ലെങ്കില്‍ വീട്ടിലെ ഒരു കാര്യം നടക്കില്ലാ എന്നാണ്. പ്രത്യേകിച്ച് ഭക്ഷണകാര്യം. ഉപ്പില്ലാതെയുള്ള ഭക്ഷണം ചിന്തിക്കാന കൂടി കഴിയാത്തതാണ്. ഏതു തരം ഭക്ഷണം ഉണ്ടാക്കിയാലും അതിപ്പോ മധുരമുള്ളതാണെങ്കിലും ഉപ്പ് ചേര്‍ക്കാതെ പാകം ചെയ്യുന്നത് കുറവാണ്. അടുക്കളയിലെ രാജാവ് തന്നെയാണ് ഉപ്പ്. എന്നാല്‍ ഭക്ഷണത്തില്‍ മാത്രം ഉപയോഗിക്കാനല്ല, ഉപ്പിനെക്കൊണ്ട് വേറേയും ഗുണങ്ങളുണ്ട്.
പാത്രങ്ങളിലെ മെഴുക്ക് ഒരു വലിയ പ്രശ്‌നമാണ്. എത്ര കഴുകിയാലും മെഴുക്ക്് കളയാന്‍ കഴിയാറില്ല. എന്നാല്‍ ഉപ്പു കൊണ്ട് ഇത് എളുപ്പത്തില്‍ കളയാന്‍ സാധിക്കുന്നു. ഉപ്പിട്ട വെള്ളം ഒഴിച്ച് 20 മിനുട്ട് വെയ്ക്കുക ഇത് മെഴുക്ക് കളയുന്നു. പാല് കരിഞ്ഞ പാട് കളയാന്‍ ഉപ്പിനെക്കൊണ്ട് സാധിക്കും. പാത്രം നനച്ചശേഷം ഉപ്പ് വിതറി 10 മിനിറ്റ്കഴിഞ്ഞ് ഉരച്ച് കഴുകിയാല്‍ മതി. തുണികളിലെ മണം കളയാന്‍ ഉപ്പും നാരങ്ങനീരും പേസ്റ്റ് രൂപത്തിലാക്കി തുണിയില്‍ പുരട്ടി വെയ്‌ലത്ത് വച്ച് ഉണക്കിയാല്‍ മതി. ഷൂവിലെ മണം അസഹനീയമാണ്, ഇതിന് പരിഹാരവും ഉപ്പില്‍ നിന്നും കാണാന്‍ സാധിക്കുന്നു. ഷൂവില്‍ ഉപ്പ് വിതറിയാല്‍ മതി. ഇത് ഈര്‍പ്പത്തെ വലിച്ചെടുക്കുന്നു. പുല്‍ച്ചൂല് ഉപയോഗിക്കുമ്പോള്‍ പൊടിഞ്ഞു പോകുന്നത് വീട്ടമ്മമാര്‍ സ്ഥിരം പറയുന്ന പ്രശ്‌നമാണ്. ഉപ്പിട്ട ചൂടുവെള്ളത്തില്‍ ഇതിന്റെ തുമ്പ് മുക്കി വച്ചാല്‍ ആ പ്രശസ്‌നത്തിന് പരിഹാരമാവുന്നു. പുല്‍ച്ചൂല് ഒരുപാട് കാല്‍ നിലനില്‍ക്കാനും ഇത് സഹായ്ക്കുന്നു. ഉറുമ്പുകള്‍ പോകുന്ന വഴിയില്‍ ഉപ്പ് വിതറിയാല്‍ ഉറുമ്പ് ശല്യം ഇല്ലാതാക്കുന്നു.

LIVE NEWS - ONLINE

  • 1
    8 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    10 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    11 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    14 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    15 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    16 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    17 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    17 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    18 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു