Wednesday, April 24th, 2019

ഫൈനല്‍ ബോള്‍ട്ട്

ഇന്ന് രാത്രി 11.30നാണ് സെമി ഫൈനല്‍. അട്ടിമറികളുണ്ടായില്ലെങ്കില്‍ പുലര്‍ച്ചെ 2.15ന് ഫൈനലിലും ജമൈക്കയുടെ ഇതിഹാസതാരം ട്രാക്കിലിറങ്ങും.

Published On:Aug 5, 2017 | 9:01 am

ലണ്ടന്‍:  ജയിച്ചാലും തോറ്റാലും ഇന്ന് ബോള്‍ട്ടിന് ഫൈനല്‍. സ്വപ്നസമാനമായ കരിയറിനോട് യാത്രപറയുന്ന ഉസൈന്‍ ബോള്‍ട്ടിന് ഇന്ന് ജീവിതത്തിലെ അവസാന 100 മീറ്റര്‍ മല്‍സരം. ലോകത്തെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരനായി ട്രാക്ക് വിടുന്ന ബോള്‍ട്ടിന് ഒരു മോഹം കൂടിയുണ്ട്. ലോകചാമ്പ്യന്‍ഷിപ്പില്‍ നാലാം 100 മീറ്റര്‍ സ്വര്‍ണം. 2009 ബര്‍ലിനില്‍ 9.58 സെക്കന്‍ഡില്‍ ഓടിയെത്തി ലോകറെക്കോഡ് കുറിച്ച ബോള്‍ട്ട്് 2013ല്‍ മോസ്‌കോ, 2015ല്‍ ബെയ്ജിംഗ് ലോകചാമ്പ്യന്‍ഷിപ്പുകളിലും വേഗരാജനായിരുന്നു.
ഇപ്പോള്‍ ലണ്ടനിലും ആ സ്ഥാനം നിലനിര്‍ത്താനായാല്‍ ബോള്‍ട്ട് അജയ്യനായി പടിയിറങ്ങും.
ഇന്ന് രാത്രി 11.30നാണ് സെമി ഫൈനല്‍ പോരാട്ടം. അട്ടിമറികളുണ്ടായില്ലെങ്കില്‍ പുലര്‍ച്ചെ 2.15ന് ഫൈനലിലും ജമൈക്കയുടെ ഇതിഹാസതാരം ട്രാക്കിലിറങ്ങും. കണ്ണിമ ചിമ്മാതെ ലോകവും ഒപ്പമുണ്ടാവും.

 

 

 

 

LIVE NEWS - ONLINE

  • 1
    5 mins ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 2
    3 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 3
    3 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 4
    5 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 5
    5 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 6
    5 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 7
    8 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 8
    9 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം

  • 9
    9 hours ago

    ഏറ്റവും കൂടുതല്‍ പോളിംഗ് കണ്ണൂരില്‍