Saturday, October 21st, 2017

ഭീകരരെ സഹായിച്ചാല്‍ അനുഭവിക്കേണ്ടി വരുമെന്ന് പാക്കിസ്ഥാന് മുന്നറിയിപ്പ്

അതിര്‍ത്തി കടന്നുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പോരാടാന്‍ പാക്കിസ്ഥാന് അമേരിക്ക കോടിക്കണക്കിന് രൂപ പ്രതിവര്‍ഷം നല്‍കുന്നുണ്ട്.

Published On:Oct 7, 2017 | 12:05 pm

വാഷിംഗ്ടണ്‍: ഭീകരതക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ അനുഭവിക്കേണ്ടി വരുമെന്ന് പാക്കിസ്ഥാന് അമേരിക്കയുടെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി അമേരിക്ക രണ്ട് മുതിര്‍ന്ന ലഫ്‌നന്റുമാരെ അവിടേക്ക് അയക്കും. പ്രസിഡന്റിന്റെ നയതന്ത്ര സൈനിക ഉപദേശകര്‍ കൂടിയായ യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍, പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് എന്നിവരാണ് ഈ മാസം അവസാനത്തോടെ പാകിസ്ഥാനിലെത്തുക. പാകിസ്ഥാന്‍ തീവ്രവാദികള്‍ക്ക് സുരക്ഷിത താവളം ഒരുക്കുകയാണെന്നും ശൈലി മാറ്റിയില്ലെങ്കില്‍ കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പായിരിക്കും ഇവര്‍ പാക്കിസ്ഥാന് നല്‍കുക. പാക് പ്രധാനമന്ത്രിയും സൈനിക മേധാവിമാരുമായും ഇരുവരും കൂടിക്കാഴ്ച നടത്തും.
അതിര്‍ത്തി കടന്നുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പോരാടാന്‍ പാക്കിസ്ഥാന് അമേരിക്ക കോടിക്കണക്കിന് രൂപ പ്രതിവര്‍ഷം നല്‍കുന്നുണ്ട്. ഇത് വേണ്ടവിധം പാകിസ്ഥാന്‍ ഉപയോഗിക്കാത്തതില്‍ യു.എസിന് കടുത്ത അതൃപ്തിയുണ്ട്. ഇക്കാര്യവും യു.എസ് നേതാക്കള്‍ പാകിസ്ഥാനെ അറിയിക്കും. ഇന്ത്യയെയും അഫ്ഗാനിസ്ഥാനെയും ആക്രമിക്കുന്ന ഭീകരര്‍ക്കു പാക്കിസ്ഥാന്‍ താവളമൊരുക്കുന്നതിലൂടെ തെക്കന്‍ ഏഷ്യന്‍ മേഖല്ക്ക് തന്നെ വലിയ ഭീഷണിയാണ് പാക്കിസ്ഥാന്‍ ഉയര്‍ത്തുന്നതെന്ന് അമേരിക്ക അവരെ ബോദ്ധ്യപ്പെടുത്തും.
2011ല്‍ ഒബാമയുടെ ഭരണകാലത്ത് പാക്കിസ്ഥാന്റെ അനുമതി ഇല്ലാതെ തന്നെ അമേരിക്ക അവിടെ കമാന്‍ഡോ ഓപ്പറേഷന്‍ നടത്തി അല്‍ക്വഇദ തലവന്‍ ഒസാമ ബന്‍ലാദനെ വധിച്ചിരുന്നു. ഇതില്‍ പാകിസ്ഥാന്‍ കടുത്ത അമര്‍ഷവും രേഖപ്പെടുത്തിയിരുന്നു.

LIVE NEWS - ONLINE

  • 1
    11 mins ago

    വിജയ്‌ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായ് ബി.ജെ.പി

  • 2
    29 mins ago

    ബി.എസ്.എന്‍.എലിന്റെ പുതിയ ‘കേരള പ്ലാന്‍’

  • 3
    34 mins ago

    ടീം സോളാറില്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്കും പങ്കെന്ന് ബിജു രാധാകൃഷ്ണന്‍

  • 4
    35 mins ago

    വികസന സംവാദം മുഖ്യമന്ത്രിയുടെ വെല്ലുവിളി സ്വീകരിക്കുന്നു: കെ.സുരേന്ദ്രന്‍

  • 5
    60 mins ago

    വികസന സംവാദം മുഖ്യമന്ത്രിയുടെ വെല്ലുവിളി സ്വീകരിക്കുന്നു: കെ.സുരേന്ദ്രന്‍

  • 6
    2 hours ago

    താജ്മഹല്‍ മനോഹരമായ ശ്മശാനമാണെന്ന് ഹരിയാന മന്ത്രി

  • 7
    2 hours ago

    സംസ്ഥാന കായികോത്സവം: അനുമോള്‍ തമ്പിക്ക് ഡബിള്‍

  • 8
    2 hours ago

    ടീം സോളാറില്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്കും പങ്കെന്ന് ബിജു രാധാകൃഷ്ണന്‍

  • 9
    2 hours ago

    മലയാളികള്‍ സ്വന്തക്കാരെ പോലെയെന്ന് ജാനകിയമ്മ