Tuesday, November 13th, 2018

നെടുങ്കണ്ടത്ത് ഭൂമി വിണ്ടു കീറിയ സ്ഥലം യുഎസ് സംഘം പരിശോധന നടത്തി

ഇടുക്കി: നെടുങ്കണ്ടം മാവടിയില്‍ ഭൂമി വിണ്ടു കീറിയ സ്ഥലത്ത് യുഎസ് പഠനസംഘമായ യുഎസ് സയന്‍സ് ഫൗണ്ടേഷന്‍ സംഘം പരിശോധന നടത്തി. യുഎസ് സയന്‍സ് ഫൗണ്ടേഷന്റെ ജിയോ ടെക്‌നിക്കല്‍ എക്‌സ്ട്രീം ഇവന്‍സ് റെക്കണയസന്‍സ് അസോസിയേഷനാണു പഠനത്തിനെത്തിയത്. മാവടി തേനംമാക്കല്‍ അപ്പച്ചന്റെ വീടിന്റെ അടിഭാഗത്തെ മണ്ണ് വിണ്ടു കീറി ഇടിഞ്ഞു താഴ്ന്ന സ്ഥലത്താണ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെ എത്തിയ സംഘം ഒരു മണിക്കൂറോളം പരിശോധന നടത്തി. തീവ്രമഴയെത്തുടര്‍ന്ന് ഭൂമിക്കടിയില്‍ മണ്ണിടിഞ്ഞു താഴ്ന്നതാണ് വീട് തകരാന്‍ കാരണമെന്നും … Continue reading "നെടുങ്കണ്ടത്ത് ഭൂമി വിണ്ടു കീറിയ സ്ഥലം യുഎസ് സംഘം പരിശോധന നടത്തി"

Published On:Sep 7, 2018 | 8:00 am

ഇടുക്കി: നെടുങ്കണ്ടം മാവടിയില്‍ ഭൂമി വിണ്ടു കീറിയ സ്ഥലത്ത് യുഎസ് പഠനസംഘമായ യുഎസ് സയന്‍സ് ഫൗണ്ടേഷന്‍ സംഘം പരിശോധന നടത്തി. യുഎസ് സയന്‍സ് ഫൗണ്ടേഷന്റെ ജിയോ ടെക്‌നിക്കല്‍ എക്‌സ്ട്രീം ഇവന്‍സ് റെക്കണയസന്‍സ് അസോസിയേഷനാണു പഠനത്തിനെത്തിയത്. മാവടി തേനംമാക്കല്‍ അപ്പച്ചന്റെ വീടിന്റെ അടിഭാഗത്തെ മണ്ണ് വിണ്ടു കീറി ഇടിഞ്ഞു താഴ്ന്ന സ്ഥലത്താണ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെ എത്തിയ സംഘം ഒരു മണിക്കൂറോളം പരിശോധന നടത്തി. തീവ്രമഴയെത്തുടര്‍ന്ന് ഭൂമിക്കടിയില്‍ മണ്ണിടിഞ്ഞു താഴ്ന്നതാണ് വീട് തകരാന്‍ കാരണമെന്നും വിദഗ്ദധസംഘം പറഞ്ഞു. സംഭവത്തെക്കുറിച്ചു സാറ്റ്‌ലൈറ്റ് സംവിധാനത്തിലുടെ വിശദപഠനം നടത്തും. പൈനാവ്, ചെറുതോണി, നിര്‍മലാസിറ്റി, വാഴവര എന്നിവിടങ്ങളിലും സംഘം സന്ദര്‍ശനം നടത്തി. കേരളാ യൂണിവേഴ്‌സിറ്റി അസിസ്റ്റന്‍ഡ് പ്രഫ. സജിന്‍ കുമാര്‍, മെഷിഗണ്‍ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രഫസര്‍ ഡോ.തോമസ് ഉമ്മന്‍, അര്‍ക്കാ സന്‍സ് യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രഫസര്‍ ഡോ. റിച്ചാര്‍ഡ് കോഫ്മാന്‍, മൈനിങ് ജിയോളജി ഡെപ്യൂട്ടി ഡയറക്ടര്‍ സികെ ബൈജു, ജില്ല ജിയോളജിസ്റ്റ് ബി അജയകുമാര്‍ എന്നിവരാണ് സ്ഥലത്ത് പരിശോധന നടത്തിയത്. വിദഗ്ധ സംഘം ഇന്നു മൂന്നാറിലെ വിവിധ മേഖലകളില്‍ സന്ദര്‍ശനം നടത്തും.

LIVE NEWS - ONLINE

  • 1
    5 hours ago

    പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

  • 2
    6 hours ago

    ശബരിമല പുനഃപരിശോധന ഹരജി: വിധി ഉടന്‍

  • 3
    6 hours ago

    കെല്‍ട്രോണ്‍ നവീകരണം വ്യവസായ മന്ത്രിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹം

  • 4
    7 hours ago

    കെ.എം ഷാജിയുടെ അയോഗ്യത തുടരും

  • 5
    9 hours ago

    ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

  • 6
    10 hours ago

    നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

  • 7
    10 hours ago

    സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

  • 8
    11 hours ago

    ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

  • 9
    11 hours ago

    കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി