വാഷിംഗ്ടണ്‍ : യു.എസ് സൈന്യത്തിന്റെ പുതിയ ചാരഉപഗ്രഹം കാലിഫോര്‍ണിയയിലെ വാന്‍ദേന്‍ബര്‍ഗ് എയര്‍ ഫോഴ്സ് ബേസില്‍ നിന്നും വിക്ഷേപിച്ചു. ബോയിംഗ് കമ്പനികൂടി ഉള്‍പ്പെടുന്ന വിക്ഷേപണ സംഘം ട്വിറ്റിലൂടെയും ഫേസ് ബുക്കിലൂടെയുമാണ് ഇക്കാര്യം പുറത്തുവിട്ടത്. ഡെല്‍റ്റ നാല് വിഭാഗത്തില്‍പെട്ട റോക്കറ്റാണ് ചാരഉപഗ്രഹം വിക്ഷേപിക്കാനായി ഉപയോഗിച്ചത്. യു.എസ് നിര്‍മ്മിച്ച ഡെല്‍റ്റ നാല് ലോകത്തിലെ വലിയ റോക്കറ്റുകളിലൊന്നാണ്. നൂറുകോടി ഡോളര്‍ ചെലവുവരുന്ന ചാരഉപഗ്രഹമാണ് വിക്ഷേപിച്ചതെന്ന് ലോസ് ആഞ്ചലിസ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.