Monday, June 17th, 2019

യുഎസ് വിദേശകാര്യ സെക്രട്ടറി വിദേശ പര്യടനത്തിന്

അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദര്‍ശനം നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്.

Published On:Jun 12, 2019 | 9:30 am

വാഷിംഗ്ടണ്‍: അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഈ മാസം അവസാന വാരം നാല് രാജ്യങ്ങള്‍ സന്ദര്‍ശിക്കും. ജൂണ്‍ 24 മുതല്‍ 30 വരെയാണ് പോംപിയോയുടെ വിദേശ പര്യടനം. ഇന്ത്യ, ശ്രീലങ്ക, ജപ്പാന്‍, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളിലാണ് പോംപിയോ സന്ദര്‍ശനം നടത്തുകയെന്നാണ് വിവരം. അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദര്‍ശനം നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്.
ഇന്ത്യയിലെത്തുന്ന പോംപിയോ പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ തുടങ്ങിയവരുമായി ചര്‍ച്ചകള്‍ നടത്തും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുകയാണ് സന്ദര്‍ശന ലക്ഷ്യം.
ഇതിനു ശേഷം ശ്രീലങ്കയില്‍ സന്ദര്‍ശനം നടത്തുന്ന പോംപിയോ ഭീകരാക്രമണത്തില്‍ തകര്‍ന്ന പള്ളി സന്ദര്‍ശിക്കുമെന്നും ആക്രമണത്തിനിരയായി കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുമെന്നുമാണ് വിവരം. അതിനു ശേഷം ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന ജി20 ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും.

LIVE NEWS - ONLINE

  • 1
    13 hours ago

    കേരള കോണ്‍ഗ്രസ് എം പിളര്‍ന്നു; ജോസ് കെ മാണി ചെയര്‍മാന്‍

  • 2
    17 hours ago

    സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചതില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി ജോസ്. കെ. മാണി

  • 3
    19 hours ago

    ബസ് പാടത്തേക്ക് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്

  • 4
    21 hours ago

    മമത ബാനര്‍ജിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ഡോക്ടര്‍മാര്‍

  • 5
    23 hours ago

    കനത്ത മഴയ്ക്കു സാധ്യത

  • 6
    23 hours ago

    സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറഞ്ഞു

  • 7
    1 day ago

    മാവേലിക്കരയില്‍ പോലീസുകാരിയെ തീകൊളുത്തി കൊന്നു

  • 8
    2 days ago

    കൊല്ലത്ത് വാഹനാപകടം; കെ.എസ്.ആര്‍.ടി.സി ബസ് കത്തിനശിച്ചു

  • 9
    2 days ago

    കേരളത്തോട് വിവേചനമില്ല: നിതിന്‍ ഗഡ്കരി