Tuesday, November 20th, 2018

യുഎസില്‍ ഇനി കുടിയേറ്റക്കാരുടെ കുട്ടികളെ അകറ്റില്ല

കുട്ടികളെ കുടംബത്തില്‍ നിന്ന് അകറ്റുകയായിരുന്നു കുടിയേറ്റത്തിനെതിരെ ട്രംപ് സ്വീകരിച്ച നടപടി.

Published On:Jun 21, 2018 | 10:04 am

വാഷിംഗ്ടണ്‍: കുടിയേറ്റക്കാരുടെ കുടംബാംഗങ്ങളെ അകറ്റുന്ന നിയമത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നതോടെ ഈ നടപടി അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ്. യു.എസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ കുടിയേറ്റം രൂക്ഷമായതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ ശക്തമായ നടപടി അമേരിക്ക സ്വീകരിച്ചത്. കുട്ടികളെ കുടംബത്തില്‍ നിന്ന് അകറ്റുകയായിരുന്നു കുടിയേറ്റത്തിനെതിരെ ട്രംപ് സ്വീകരിച്ച നടപടി.
ഇതിനെതിരെ പ്രഥമ വനിത മെലാനിയ ട്രംപില്‍ നിന്നുള്‍പ്പെടെ രൂക്ഷ വിമര്‍ശനം നേരിട്ടതോടെയാണ് കുടിയേറ്റക്കാരായ രക്ഷിതാക്കളില്‍ നിന്ന് കുട്ടികളെ അകറ്റാനുള്ള നടപടിക്ക് അന്ത്യം കുറിച്ചത്. രക്ഷിതാക്കളില്‍ നിന്ന് അകറ്റിയ കുഞ്ഞ് കരയുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വരികയും ഇത് അന്തരാഷ്ട്രതലത്തില്‍ വിമര്‍ശനങ്ങള്‍ക്കിടവെക്കുകയും ചെയ്തിരുന്നു.
പുതിയ ഉത്തരവ് പ്രകാരം കുട്ടികളെ രക്ഷിതാക്കളില്‍ നിന്ന് അകറ്റില്ല. എന്നാല്‍ കുടിയേറ്റക്കാരെ ഫെഡറല്‍ കസ്റ്റഡിയില്‍ സൂക്ഷിക്കുകയും അനധികൃതമായി കുടിയേറിയതിന് നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

 

LIVE NEWS - ONLINE

  • 1
    8 mins ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 2
    2 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 3
    3 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 4
    3 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 5
    4 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 6
    5 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 7
    5 hours ago

    ശബരിമലയില്‍ ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

  • 8
    5 hours ago

    ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

  • 9
    6 hours ago

    സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല